| Monday, 11th November 2013, 12:55 am

ഹമാസ് വക്താവായി വനിത

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഗാസ : ഗാസയിലെ ഹമാസ് സര്‍ക്കാരിന്റെ വക്താവായി വനിതയെ നിയമിച്ചു. ഇസ്രാ അല്‍ മൊദലൈ(23) ആണു നിയമിതയായത്.

ഇംഗ്ലീഷ് ഭാഷയിലുള്ള മാധ്യമ വക്താവിനെ പ്രഖ്യാപിച്ചതായി ഗവണ്‍മെന്റ് മാധ്യമ ഓഫീസ് തലവനായ ഇഹാബ് ഗസീന്‍ കഴിഞ്ഞ ദിവസം പറഞ്ഞു.

ഫലസ്തീന്‍ ഗവണ്‍മെന്റിന്റെ മാധ്യമ വിഭാഗ പുരോഗതിയുടെ ഒരു പുതിയ ചുവടുവെപ്പാണ് ഇതെന്നും പടിഞ്ഞാറിനോട് സംവദിക്കുന്നതിനു ഏറെ ഉപകാരപ്രദമാണിതെന്നും അദ്ദേഹം പറഞ്ഞു.

പാശ്ചാത്യലോകത്തിനു മുന്നില്‍ സംര്‍ക്കാരിനു പുതിയ മുഖം നല്‍കുകയാണ് നന്നായി ഇംഗ്ലിഷില്‍ സംസാരിക്കാന്‍ കഴിയുന്ന ഇവരുടെ ദൗത്യം.

ഇംഗ്ലീഷിന് പുറമെ മറ്റു വൈദേശിക ഭാഷകളിലും തങ്ങള്‍ മാധ്യമ വക്താക്കളെ നിയമിക്കുന്നതിനെക്കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണെന്നും അതു വഴി പടിഞ്ഞാറുമായി ഹമാസ് ഗവണ്‍മെന്റിന്റെ ഇടപഴകല്‍ കൂടുതല്‍ എളുപ്പമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഗവണ്‍മെന്റിന്റെ ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും പടിഞ്ഞാറുമായി പങ്ക് വെക്കാന്‍ വിദേശ ഭാഷകളില്‍ ഇനിയും ആളുകളെ നിയമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫലസ്തീന്‍ സ്ത്രീ ശാക്തീകരണത്തിന്റെയും സമൂഹത്തില്‍ അവരുടെ സ്ഥാനം നിലനിര്‍ത്തുന്നതിന്റെയും ഭാഗം കൂടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more