ഗസ: ഗസയിലെ വടക്കൻ മേഖലയിൽ സ്ഥിതി ചെയ്തിരുന്ന ഇസ്രഈലി കമാൻഡ് സെന്റർ ആക്രമിച്ചുവെന്നും ഏഴ് സൈനികരെ കൊലപ്പെടുത്തിയെന്നും ഹമാസ്.
ഹമാസിന്റെ സായുധ വിഭാഗമായ എസദിൻ അൽ ഖസം ബ്രിഗേഡിന്റെ പ്രസ്താവനയിലാണ് വിവരം പുറത്തുവിട്ടതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ബെയ്ത് ഹനൂൻ നഗരത്തിന്റെ കിഴക്ക് പ്രദേശത്ത് ഉണ്ടായിരുന്ന ഇസ്രഈൽ കേന്ദ്രത്തിലാണ് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്.
ഗസയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏഴ് സൈനികരെയാണ് ഹമാസ് വധിച്ചത്.
തെക്കൻ ഗസയിലെ ഖാൻ യൂനിസിലുള്ള ഒരു വീട്ടിനകത്ത് നിന്നാണ് ആറ് സൈനികരെ സംഘം കൊലപ്പെടുത്തിയത്.
ഒക്ടോബർ ഏഴ് മുതലുള്ള ആക്രമണത്തിൽ 600ഓളം ഇസ്രഈലി സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇസ്രഈൽ സൈന്യത്തിൽ ആയിരക്കണക്കിന് സൈനികരുടെ കുറവുണ്ടെന്നും സേന മാനവശേഷിയുടെ അഭാവം അഭിമുഖീകരിക്കുകയാണെന്നും കഴിഞ്ഞ ദിവസം ഇസ്രഈലി പത്രമായ യെദ്യോത് അഹ്രാനോത്തിന്റെ വെബ്സൈറ്റ് വൈനെറ്റ്ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
7,000 അധിക സൈനികരെ ഇസ്രഈൽ പ്രതിരോധ സേന ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഗസ യുദ്ധത്തിൽ സൈന്യം വലിയ വില നൽകുകയാണെന്ന് ഇസ്രഈൽ സൈനികകാര്യ മന്ത്രി യോവ ഗാലന്റ് പറഞ്ഞിരുന്നു.
HIGHLIGHT: Hamas fighters attack Israeli command center, kill 7 Israeli forces: Statement