സംഭവത്തിന് പിന്നില്‍ ഒറ്റപ്പെട്ട മറ്റേതെങ്കിലും സംഘടനയാകാമെന്നും റോസന്‍ഫീല്‍ഡ് കൂട്ടിച്ചേര്‍ത്തു. ബി ബി സി മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ഡെന്നീസാണ് ഇസ്രഈലിന്റെ വെളിപ്പെടുത്തല്‍ ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.
വെസ്റ്റ് ബാങ്കില്‍ ബന്ദിയാക്കപ്പെട്ട ഗിലാദ് ഷാര്‍, നഫ്താലി ഫ്രാങ്കല്‍, എയാല്‍ യിഫ്രാച്ച് എന്നീ ഇസ്രഈല്‍ കൗമാരക്കാരുടെ മൃതദേഹം കണ്ടെടുത്തതോടെ വധത്തിനു പിന്നില്‍ ഹമാസാണെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിക്കുകയായിരുന്നു. കൊലപാതകത്തിന് ഉത്തരവാദി ഹമാസാണെന്നും ഈ ക്രൂരതക്ക് തക്കതായ വില നല്‍കേണ്ടി വരുമെന്നുമുള്ള നെതന്യാഹുവിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് ഗാസ ആക്രമണം ആരംഭിച്ചത്.