|

ഗൂഗിളിന്റെ തെറ്റുതിരുത്തിയതിന് മലയാളി സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ഹാള്‍ ഓഫ് ഫെയിം അവാര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗിളിന്റെ ഗൂഗിള്‍ സപ്പോര്‍ട്ട് ഡൊമെയ്നിലെ തെറ്റ് തിരുത്തിയതിന് മലയാളി സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ഹാള്‍ ഓഫ് ഫെയിം അംഗീകാരം.

ആറ്റിങ്ങല്‍ സ്വദേശിയായ അഭിഷേക് സിദ്ധാര്‍ഥ് ആണ് ഗൂഗിളിന്റെ അംഗീകാരത്തിന് അര്‍ഹനായത്.

ഈ അംഗികാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഈ പതിനാറുകാരന്‍. support.google.com എന്ന വെബ്സൈറ്റിലെ റിമോട്ട് കോഡ് എക്സിക്യുട്ടേഷന്‍ എന്ന ബഗാണ് അഭിഷേക് കണ്ടെത്തിയത്.


സ്വാമി ക്ലീനായി പുറത്തുവരും ; കൃത്രിമ ലിംഗം ഫിറ്റ് ചെയ്ത് ശിഷ്ടകാലം കൃത്രിമ ലിംഗസ്വാമി എന്ന അപര നാമത്തില്‍ അറിയപ്പെടുകയും ചെയ്യും: ജോയ് മാത്യു 


പ്രധാന ഡൊമെയിനുകളിലെയും ഡിവൈസുകളിലെയും പിഴവുകള്‍ കണ്ടെത്തുന്ന എത്തിക്കല്‍ ഹാക്കര്‍മാര്‍ക്കും ടെക്കികള്‍ക്കുമാണ് ഗൂഗിള്‍ ഈ അംഗീകാരം നല്‍കുന്നത്. ലക്ഷക്കണക്കിന് ടെക്കികളാണ് ഈ അവാര്‍ഡ് കിട്ടാന്‍ വേണ്ടി പ്രയത്നിക്കുന്നുവെന്നതാണ് അഭിഷേകിന്റെ അവാര്‍ഡിന്റെ മൂല്യമുയര്‍ത്തുന്നത്.

കണ്ടെത്തുന്ന സാങ്കേതിക പിഴവുകളുടെ നിലവാരത്തിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് പ്രഖ്യാപനം. പിഴവ്് കണ്ടെത്തുന്നവര്‍ക്ക് ഗൂഗിള്‍ പ്രതിഫലവും നല്‍കാറുണ്ട്. പ്രതിഫലം നല്‍കുന്നതിന് മുന്‍പ് ഗൂഗിളിന്റെ ഹാള്‍ ഒഫ് ഫെയിം പ്രത്യേക പേജില്‍ അവാര്‍ഡ് ജേതാക്കളുടെ പേര് നിലനിര്‍ത്താറുണ്ട്. 80 പേജുള്ള ഈ പട്ടികയിലെ 29 ാം പേജിലാണ് അഭിലാഷിന്റെ പേര്.

ആറ്റിങ്ങല്‍ ശ്രീ ഗോകുലം പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അഭിഷേക് ബയോ കമ്പ്യുട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ്. ചെറുപ്പം മുതല്‍ വെബ് ഡിസൈനിങിലും വെബ് ഡവലപ്പിങിലും താല്‍പര്യമുണ്ടായിരുന്ന അഭിലാഷ് ഓണ്‍ലൈനായാണ് എത്തിക്കല്‍ ഹാക്കിങ് പഠിച്ചെടുത്തത്.

എത്തിക്കല്‍ ഹാക്കിങ് ഗ്രൂപ്പുകളില്‍ നിന്ന് ധാരാളം സഹായം ലഭിച്ചെന്നും ഗ്രൂപ്പിലെ സുഹൃത്തുക്കള്‍ തന്നെ സഹായിച്ചെന്നും അഭിലാഷ് പറയുന്നു. കോഡ് അക്കാദമി എന്ന ഓണ്‍ലൈന്‍ സൈറ്റ് വഴിയാണ് കമ്പ്യുട്ടര്‍ കോഡിങ് പഠിച്ചതെന്നും അഭിലാഷ് കൂട്ടിച്ചേര്‍ത്തു.

ദിവസവും രണ്ട് മണിക്കൂര്‍ എത്തിക്കല്‍ ഹാക്കിങ് പഠിക്കാന്‍ സമയം ചെലവിടാറുണ്ടെന്നും അച്ഛന്‍ സിദ്ദാര്‍ഥും അമ്മയും എല്ലാ സഹായവും നല്‍കാറുണ്ടെന്നും അഭിലാഷ് പറഞ്ഞു.

കംപ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി സ്വന്തമാക്കി നല്ലൊരു ഐടി കമ്പനിയില്‍ ജോലി ചെയ്യണമെന്നതാണ് ഇപ്പോള്‍ അഭിഷേകിന്റെ ഏറ്റവും വലിയ ആഗ്രഹം