തിരുവനന്തപുരം: പകുതി വില തട്ടിപ്പ് കേസ് ക്രൈബ്രാഞ്ചിന് കൈമാറി ഉത്തരവിറക്കി. 34 കേസുകള്‍ ക്രൈബ്രാഞ്ചിന് കൈമാറിക്കൊണ്ടാണ് ഡി.ജി.പി ഉത്തരവിറക്കിയത്.
കേസുകള്‍ ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ ഭാഗം മാത്രമല്ല, ക്രൈം ബ്രാഞ്ചിന്റെ വിവിധ യൂണിറ്റുകള്‍ ചേര്‍ന്നുള്ള പ്രത്യേക സംഘങ്ങളായിരിക്കും അന്വേഷിക്കുക.
സംസ്ഥാനത്ത് ഓരോ ജില്ലയിലും വിവിധങ്ങളായ കേസുകളാണ് പാതി വില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നിലവില്‍ കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം റൂറല്‍, കൊച്ചി സിറ്റി, കണ്ണൂര്‍, എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 34 കേസുകളാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്.
ഉത്തരവ് സംബന്ധിച്ചും ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ സംബന്ധിച്ചും എ.ഡി.ജി.പി ക്രൈം ബ്രാഞ്ച് പ്രത്യേക ഉത്തരവിറക്കും.
നാല് എസ്.പിമാര്‍ സാമ്പത്തിക കുറ്റാന്വേഷണത്തിന്റെ കീഴിലും സാമ്പത്തിക കുറ്റാന്വേഷണ മേധാവി നേരിട്ടും അന്വേഷണത്തിന് നേതൃത്വം വഹിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
updating…
Content Highlight: Half Price Fraud Case; 34 cases were handed over to Crime Branch