കൊച്ചി: ഹൈക്കോടതിയില്‍ വാദം നടക്കുന്നതിനിടെ ഷര്‍ട്ടിടാതെ വന്നയാളെ രൂക്ഷമായി വിമര്‍ശിച്ച് ജഡ്ജി. കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തിയ സിറ്റിംഗിനിടെയായിരുന്നു സംഭവം.
ഷര്‍ട്ടിട്ട് വരാന്‍ നിര്‍ദേശിച്ച കോടതി അല്ലെങ്കില്‍ ഓണ്‍ലൈന്‍ വാദം കേള്‍ക്കലില്‍ നിന്ന് ഒഴിവാക്കേണ്ടി വരുമെന്നും പറഞ്ഞു.
‘ഇതു സര്‍ക്കസോ സിനിമയോ അല്ല കോടതിയാണ്,’ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഇത്തരം പ്രവൃത്തി ചെയ്യുന്നവരെ പുറത്താക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് കോടതികള്‍ ഓണ്‍ലൈന്‍ സിറ്റിംഗിലേക്ക് മാറിയത്. ഹൈക്കോടതിയും ഏറെ നാളായി ഓണ്‍ലൈന്‍ സിറ്റിംഗാണ് നടത്തുന്നത്.
തിരക്കുളള ഓണ്‍ലൈന്‍ സിറ്റിംഗിനിടെയാണ് കക്ഷികളില്‍ ഒരാള്‍ ഷര്‍ട്ടിടാതെ ഓണ്‍ലൈനില്‍ വന്നത് ജഡ്ജി ശ്രദ്ധിച്ചത്. ഇതേ തുടര്‍ന്നായിരുന്നു താക്കീത്. ഷര്‍ട്ടിടുന്നതിന് മുന്‍പ് ക്യാമറ ഓണ്‍ ആയതാണ് അബദ്ധത്തിന് ഇടയാക്കിയതെന്നാണ് വിവരം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: half naked man came during Kerala High court proceedings