| Saturday, 4th January 2025, 5:00 pm

മലയാളത്തില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത വാംപയര്‍ ആക്ഷന്‍ ത്രില്ലറുമായി ഗോളം ടീമെത്തുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നായ ഗോളം എന്ന സിനിമക്ക് ശേഷം മലയാളത്തില്‍ പുതിയ പരീക്ഷണവുമായി ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സ്. ഹാഫ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആന്‍, സജീവ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

മലയാളത്തില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത വാംപയര്‍ ആക്ഷന്‍ ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ഗോളത്തില്‍ നായകനായ രഞ്ജിത്ത് സജീവ് തന്നെയാണ് ഈ സിനിമയിലെയും നായകന്‍. നായികാ പ്രാധാന്യമുള്ള ചിത്രത്തിലെ മറ്റു വിവരങ്ങളെല്ലാം വരും ദിവസങ്ങളില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടും.

ഗോളം സംവിധാനം ചെയ്ത സംജാദ് തന്നെയാണ് ഹാഫ് സംവിധാനം ചെയ്യുന്നത്. സംജാദിനൊപ്പം പ്രവീണ്‍ വിശ്വനാഥും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘ദി ക്രോണിക്കിള്‍സ് ഓഫ് 2 ഹാഫ് ബ്ലഡ് വാംപയേഴ്‌സ്’ എന്നാണ് പുതിയ സിനിമയുടെ ടാഗ്‌ലൈന്‍.

ഗോളം സിനിമയേക്കാള്‍ വലിയ കാന്‍വാസിലാണ് ഈ സിനിമയൊരുങ്ങുന്നത്. മലയാളത്തിന് പുറത്തും റിലീസ് ചെയ്യുന്ന ചിത്രത്തിലെ കാസ്റ്റിങ്ങിലും വലിയ താരനിര തന്നെ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ ഫൈറ്റ് മാസ്റ്റേഴ്സ് അടക്കമുള്ള സാങ്കേതിക പ്രവര്‍ത്തരെ പുറത്തു നിന്ന് കൊണ്ട് വരുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം കലൂര്‍ ഐ.എം.എ ഹൗസില്‍ വെച്ച് നടന്ന ഗോളം, ഖല്‍ബ് എന്നീ ചിത്രങ്ങളുടെ വിജയഘോഷ പരിപാടിയിലാണ് ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രീയേഷന്‍സ് തങ്ങളുടെ പുതിയ ചിത്രമായ ഹാഫ് എന്ന് സിനിമയുടെ ടൈറ്റില്‍ പുറത്തുവിട്ടത്. പി. ആര്‍.ഒ – അരുണ്‍ പൂക്കാടന്‍.

Content Highlight: Half, Golam Movie Team Comes Up With A Vampire Action Thriller Which Has Never Been Attempted In Malayalam Cinema

We use cookies to give you the best possible experience. Learn more