ന്യൂദല്‍ഹി: ദല്‍ഹി പൊലീസിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ദല്‍ഹി ഹൈക്കോടതി. ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ‘കുറ്റ സമ്മതമൊഴി’ ചോര്‍ന്നതിനെതിരെ ജാമിയ മില്ലിയ ഇസ്‌ലാ മിയ വിദ്യാര്‍ഥി ആസിഫ് ഇക്ബാല്‍ തന്‍ഹ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി പൊലീസിനെ വിമര്‍ശിച്ചത്.
കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് പാതി വെന്ത ഉപയോഗത്തിന് കൊള്ളാത്ത വെറും കടലാസ് മാത്രമാണെന്ന് കോടതി പറഞ്ഞു.
ഇത്തരം അന്വേഷണത്തെക്കുറിച്ച് കോടതി അഭിപ്രായം പറയേണ്ടതുണ്ടോ എന്നും കോടതി ചോദിച്ചു.
സാധാരാണ മോഷണക്കേസില്‍ ചെയ്യുന്നതിനെക്കാള്‍ മോശമായിട്ടാണ് ഈ കേസ് പൊലീസ് കൈകാര്യം ചെയ്തിരിക്കുന്നതെന്നും കോടതി പറഞ്ഞു.
‘ഈ വിജിലന്‍സ് അന്വേഷണത്തെക്കുറിച്ച് ഞാന്‍ അഭിപ്രായം പറയണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ഇത് ഉപയോഗശൂന്യമായ ഒരു കടലാസാണ് എന്നുമാത്രമല്ല, കോടതിയെ അവഹേളിക്കുന്നതുമാണ്” ജസ്റ്റിസ് മുക്ത ഗുപ്ത പറഞ്ഞു.
സംഭവത്തെക്കുറിച്ച് ശരിയായ അന്വേഷണം നടത്താന്‍ കോടതി ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ വിജിലന്‍സ് അന്വേഷണം സാധാരണ മോഷണക്കേസില്‍ പി.ജി (പബ്ലിക് ഗ്രീവന്‍സ്) സെല്ല് നടത്തുന്ന സാധാരണ അന്വേഷണത്തെക്കാള്‍ മോശമാണെന്നും കോടതി പറഞ്ഞു.
അതേസമയം, മൊഴി ചോര്‍ന്നതില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നന്നാണ് ദല്‍ഹി പൊലീസ് അറിയിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Half-baked, useless piece of paper: Delhi HC pulls up police on report