| Saturday, 26th December 2020, 4:39 pm

ഹലാല്‍ മാംസത്തിനെതിരെ ബി.ജെ.പി; ഹിന്ദുക്കള്‍ക്കും സിഖ് മത വിശ്വാസികള്‍ക്കും നിഷിദ്ധമെന്ന് വാദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റസ്‌റ്റോറന്റുകളിലും കടകളിലും നല്‍കുന്ന മാംസം ഹലാല്‍ രീതിയിലാണോ ഝടക് രീതിയിലാണോ അറുത്തതെന്ന് നിര്‍ബന്ധമായും കടയ്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സൗത്ത് ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍.

കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഇത് സംബന്ധിച്ച് നിയമം കൊണ്ടുവരാനുള്ള പ്രമേയം പാസാക്കി.

സൗത്ത് ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴില്‍ വരുന്ന നാല് സോണുകളുടെ 104 വാര്‍ഡുകളിലായി 1000 റെസ്റ്റോറന്റുകള്‍ ഉണ്ട്. ഇതില്‍ 90 ശതമാനവും റെസ്റ്റോറന്റുകളില്‍ മാംസം വിളമ്പുന്നുണ്ടെങ്കിലും റെസ്റ്റോറന്റുകള്‍ നല്‍കുന്ന മാംസം ഹലാലാണോ അതോ ഝട്കയാണോ എന്ന് പരാമര്‍ശിച്ചിട്ടില്ലെന്നാണ് പ്രമേയത്തില്‍ പറയുന്നത്.

ഹലാല്‍ മാംസം ഹിന്ദു, സിഖ് മതവിശ്വാസികള്‍ക്ക് നിഷിദ്ധമാണെന്നും കോര്‍പ്പറേഷന്‍ വാദിക്കുന്നു.

സ്റ്റാന്‍ഡിംഗ് കമ്മിറ്റി അനുമതി നല്‍കിയ ഈ നിര്‍ദ്ദേശം ബി.ജെ.പിയുടെ അധികാരത്തിലുള്ള സഭയിലേക്ക് അയയ്ക്കും, അതിനുശേഷം ഇത് ഒരു ചട്ടമായി മാറും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Halal’ Meat Is Against Hinduism, Sikhism, Eateries Must Specify, Says South Delhi Body

We use cookies to give you the best possible experience. Learn more