| Friday, 25th December 2020, 6:27 pm

ഹലാല്‍ ലൗ സ്റ്റോറിയ്ക്ക് ശേഷം ചില്‍ഡ്രന്‍സ്-ഫാമിലി മൂവിയുമായി സക്കരിയ; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ഹലാല്‍ ലൗ സ്റ്റോറിക്ക് ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലുമൊരുങ്ങുന്ന ചില്‍ഡ്രന്‍സ്-ഫാമിലി സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മോമോ ഇന്‍ ദുബായ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അമീന്‍ അസ്‌ലമാണ്.

മലയാളത്തിലെ പ്രിയതാരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു പ്രകാശനം. ക്രോസ് ബോര്‍ഡര്‍ കാമറ, ഇമാജിന്‍ സിനിമാസിന്റെ ബാനറില്‍ സക്കരിയ, പി.ബി അനീഷ്, ഹാരിസ് ദേശം എന്നിവരാണ് നിര്‍മാണം.

അനീഷ് ജി മേനോന്‍, അനുസിത്താര, അജുവര്‍ഗീസ്, ഹരീഷ് കണാരന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന സിനിമക്ക് തിരക്കഥയൊരുക്കുന്നത് സക്കരിയയും ആഷിഫ് കക്കോടിയുമാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം ജിംഷി ഖാലിദാണ്. മുഹ്‌സിന്‍ പരാരിയുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റും ഗഫൂര്‍ എം ഖയൂമുമാണ് സംഗീതം ഒരുക്കുന്നത്.

നിരവധി സിനിമകളുടെ പ്രൊഡക്ഷന്‍ കണ്ട്രോളറായ ഹാരിസ് ദേശം നിര്‍മാതാവുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്.

എഡിറ്റര്‍ രതീഷ് രാജ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഇര്‍ഷാദ് പരാരി, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ റിന്നി ദിവാകരന്‍, സൗണ്ട് ഡിസൈന്‍ വിക്കി & കിഷന്‍, കോസ്റ്റൂം ഡിസൈനര്‍ ഇര്‍ഷാദ് ചെറുകുന്ന്, കാസ്റ്റിം ഡയറക്ടര്‍ നൂറുദ്ധീന്‍ അലി അഹ്മദ്, മേക്കപ്പ് ഹക്കീം കബീര്‍, പ്രൊഡക്ഷന്‍ കോര്‍ഡിനേഷന്‍ ഗിരീഷ് അത്തോളി, സ്റ്റില്‍സ് സിനറ്റ് സേവിയര്‍, പബ്ലിസിറ്റി ഡിസൈന്‍ പോപ്‌കോണ്‍, പി ആര്‍ – ആതിര ദില്‍ജിത്ത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Halal Love Story Sakkariah New Movie Momo in Dubai

We use cookies to give you the best possible experience. Learn more