| Tuesday, 6th October 2020, 3:41 pm

ഇന്ദ്രജിത്ത്, പാര്‍വ്വതി, സൗബിന്‍, ഷറഫുദ്ദീന്‍; ഹലാല്‍ ലൗ സ്റ്റോറി ടീസര്‍ പുറത്ത്; റിലീസ് ഡേറ്റ് പുറത്തുവിട്ട് ആമസോണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന ഹലാല്‍ ലൗ സ്റ്റോറിയുടെ ടീസര്‍ പുറത്തുവിട്ടു. ആമസോണ്‍ പ്രൈമിലൂടെയാണ് സിനിമ റിലീസ് ചെയ്യുന്നത്.

ചിത്രം ഒക്ടോബര്‍ 15 മുതല്‍ ഒ.ടി.ടിയായി റിലീസ് ചെയ്യും. ഇന്ദ്രജിത്ത് സുകുമാരന്‍, ഗ്രേസ് ആന്റണി എന്നിവരെ കൂടാതെ ജോജു ജോര്‍ജ്, ഷറഫുദ്ദീന്‍,സൗബിന്‍ ഷാഹിര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നത്.

പാര്‍വതിയും ചിത്രത്തില്‍ ഒരു നിര്‍ണായക വേഷത്തില്‍ എത്തുന്നുണ്ട്. മുഹ്സിന്‍ പരാരി, സകരിയ ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. അജയ് മേനോന്‍ ഛായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഷഹബാസ് അമന്‍, റെക്സ് വിജയന്‍, ബിജിബാല്‍ എന്നിവര്‍ ചേര്‍ന്ന് സംഗീതവും ബിജിബാല്‍ പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നു.

സിനിമയുടെ കലാസംവിധാനം അനീസ് നാടോടി നിര്‍വഹിച്ചിരിക്കുന്നു. മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നത് റോണക്‌സ് സേവിയറാണ്.

പി.ആര്‍.ഒ ആതിര ദില്‍ജിത്ത്, വസ്ത്രാലങ്കാരം മസ്ഹര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, സ്റ്റില്‍സ്സ് രോഹിത്ത് കെ സുരേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു എന്നിവരാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Halal Love Story – Official Teaser , Indrajith Sukumaran, Joju George ,Amazon Prime

We use cookies to give you the best possible experience. Learn more