| Sunday, 8th March 2020, 10:26 pm

"റെഡി സാര്‍, നല്ല ലൈറ്റാണ് സാര്‍..";ഹലാല്‍ ലവ് സ്റ്റോറിയുടെ മേക്കിങ് വീഡിയോ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: സുഡാനി ഫ്രം നൈജീരിയ്ക്ക് ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന ‘ഹലാല്‍ ലൗ സ്‌റ്റോറി’യുടെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു. പപ്പായ സിനിമാസിന്റെ ബാനറിന്‍ ആഷിഖ് അബു, ജെസ്‌ന ആശിം, ഹര്‍ഷദ് അലി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്ജ്, ഷറഫുദ്ദീന്‍, ഗ്രേസ് ആന്റണി, സൗബിന്‍ ശാഹിര്‍, പാര്‍വതി തിരുവോത്ത് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


മുഹ്‌സിന്‍ പരാരിയും സകരിയയുമാണ് തിരക്കഥ. അജയ് മേനോന്‍ ഛായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഷഹബാസ് അമന്‍, റെക്‌സ് വിജയന്‍, ബിജിപാല്‍ എന്നിവര്‍ ചേര്‍ന്ന് സംഗീതവും ബിജിബാല്‍ പശ്ചാത്തല സംഗീതവുമൊരുക്കുന്നു. കലാസംവിധാനം അനീസ് നാടോടി.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more