നവാഗതനായ സജിൽ മമ്പാടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് കടകൻ. ഹക്കിം ഷാജഹാൻ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഒരു ഫാമിലി ആക്ഷൻ സിനിമയാണ്.
നവാഗതനായ സജിൽ മമ്പാടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് കടകൻ. ഹക്കിം ഷാജഹാൻ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഒരു ഫാമിലി ആക്ഷൻ സിനിമയാണ്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത് സംവിധായകരായ ലോകേഷ് കനകരാജും ലിജോ ജോസ് പെല്ലിശ്ശേരിയുമായിരുന്നു. ലോകേഷിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ച് സംസാരിക്കുകയാണ് ഹക്കിം.
കാര്യം പറഞ്ഞപ്പോൾ തനിക്ക് കഴിയില്ലെന്നാണ് ലോകേഷ് പറഞ്ഞതെന്നും ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റർ കാരണമാണ് ലോകേഷിലേക്ക് എത്തിയതെന്നും ഹക്കിം പറഞ്ഞു. കടകൻ എന്ന ചിത്രം അത് അർഹിക്കുന്നുണ്ടെന്നും ഹക്കിം പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.
‘സത്യം പറഞ്ഞാൽ ഈ സിനിമ അത് അർഹിക്കുന്നത് കൊണ്ടും ഈ സിനിമയുടെ വിധി അങ്ങനെ ആയത് കൊണ്ടുമാണ് അത് സംഭവിച്ചതെന്ന് ഞാൻ കരുതുന്നു. ലോകേഷ് അങ്ങനെ ചെയ്യില്ലായെന്ന് പറഞ്ഞിരുന്നു. വേറൊരു സിനിമയ്ക്ക് വേണ്ടി അങ്ങനെ ചെയ്യില്ല എന്ന് പറഞ്ഞിരുന്നു.
പുള്ളി വലിയൊരു ബ്രാൻഡായി മാറിക്കൊണ്ടിരിക്കുകയല്ലേ. ലിയോയുടെ വർക്ക് നടന്ന് കൊണ്ടിരിക്കുന്ന സമയത്താണ്. പുള്ളിയെ കിട്ടാനെയില്ല. ആരെ വിളിച്ചിട്ടും കിട്ടുന്നില്ല. പക്ഷെ ഞങ്ങളുടെ ഫൈറ്റ് മാസ്റ്റർ ഞങ്ങളോട് എന്തായാലും ചെന്നൈയിലേക്ക് വരാൻ പറഞ്ഞു.
അങ്ങനെ ഞങ്ങൾ എല്ലാവരും ചെന്നൈയിലേക്ക് ചെന്നു. ഫൈറ്റ് മാസ്റ്റർ രാവിലെ തൊട്ട് വിളിക്കുന്നുണ്ട്. അങ്ങനെ ഉച്ചയ്ക്ക് കിട്ടി. പുള്ളി വർകൗട്ട് ചെയ്യുകയാണെന്ന് പറഞ്ഞു. കാര്യം പറഞ്ഞപ്പോൾ നടക്കില്ല എന്ന് തന്നെ പുള്ളി പറഞ്ഞു.
പിള്ളേര് കൊച്ചിയിൽ നിന്ന് വണ്ടി കയറി വന്നിരിക്കുകയാണെന്ന് പറഞ്ഞപ്പോഴാണ് ഞങ്ങളോട് വന്നോയെന്ന് പറഞ്ഞത്. അങ്ങനെ ചെന്നപ്പോൾ പുള്ളി റിലീസ് ചെയ്ത് തന്നു. അത് വല്ലാത്തൊരു അനുഭവമായിരുന്നു.
അത് വലിയ ഹൈപ്പുണ്ടാക്കി. സിനിമയുടെ മൂഡ് അർഹിക്കുന്നതാണത്. ഞാൻ പറഞ്ഞ പോലെ കടകന്റെ വിധിയാണത്. അതുപോലെ ഇവിടെ എൽ.ജെ. പിയാണ് റിലീസ് ചെയ്തത്. വിതരണം വേഫേയഴ്സാണ് എടുത്തിട്ടുള്ളത്. അങ്ങനെ എല്ലാം ഭംഗിയായി,’ഹക്കിം പറയുന്നു.
Content Highlight: Hakkkim Shajahan Talk About Lokesh Kanakaraj