ഇടവേളയ്ക്ക് ശേഷം രഘുനാഥ് പാലേരിയുടെ തിരക്കഥ, ഹക്കീം ഷാജഹാന്‍ നായകനാകുന്ന പ്രൊഡക്ഷന്‍ നമ്പര്‍ 4
Movie Day
ഇടവേളയ്ക്ക് ശേഷം രഘുനാഥ് പാലേരിയുടെ തിരക്കഥ, ഹക്കീം ഷാജഹാന്‍ നായകനാകുന്ന പ്രൊഡക്ഷന്‍ നമ്പര്‍ 4
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th August 2023, 1:11 pm

സപ്ത തരംഗ ക്രിയേഷന്‍സിന്റെയും വിക്രമാദിത്യ ഫിലിംസിന്റേയും ബാനറില്‍ രഘുനാഥ് പാലേരി തിരക്കഥ എഴുതി ഷാനവാസ് കെ. ബാവകുട്ടി സംവിധാനം ചെയ്ത് ഹക്കീം ഷാജഹാന്‍, പ്രിയംവദ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന Production No 4 എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ ഇന്ന് രാവിലെ 9 മണിക്ക് എറണാകുളം പുത്തന്‍കുരിശിലുള്ള PET ROSE ഇവന്റ് സെന്ററില്‍ വെച്ചു നടന്നു

ആനകള്ളന്‍, പഞ്ചവര്‍ണ്ണ തത്ത, ആനന്ദം പരമാനന്ദം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സപ്ത തരംഗ ക്രിയേഷന്‍സും വിക്രമാദിത്യന്‍ ഫിലിംസും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.

കിസ്മത്ത്, തൊട്ടപ്പന്‍, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം ആണ്. പ്രേക്ഷകര്‍ എന്നും ഞെഞ്ചിലേറ്റുന്ന ഒന്നു മുതല്‍ പൂജ്യം വരെ, പൊന്മുട്ട ഇടുന്ന താറാവ്, മേലേപറമ്പില്‍ ആണ്‍വീട്, വധു ഡോക്ടറാണ്, മഴവില്‍കാവടി, പിന്‍ഗാമി തുടങ്ങിയ സുപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥ എഴുതിയ രഘുനാഥ് പലേരി ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ഇത്. രഘുനാഥ് പലേരി തിരക്കഥ എഴുതുന്ന 33 മത്തെ സിനിമ കൂടിയാണ് ഇത്.

ഹൃദയം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയ ഹിഷാം അബ്ദുള്‍ ബഹാബ് ആണ് ഈ ചിത്രത്തിന് വേണ്ടി പാട്ടുകള്‍ ഒരുക്കുന്നത്. ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് എല്‍ദോസ് നിരപ്പേല്‍ ആണ്.

എഡിറ്റിംഗ്-മനോജ്, ലൈന്‍ പ്രൊഡ്യൂസര്‍-എല്‍ദോ സെല്‍വരാജ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-എം എം. എസ്.ബാബുരാജ്, ആര്‍ട്ട്-അരുണ്‍ ജോസ്, കോസ്റ്റും ഡിസൈനര്‍-നിസാര്‍ റഹ്‌മത്, മേക്കപ്പ്-അമല്‍ ചന്ദ്രന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഉണ്ണി.സി,എ. കെ രജിലേഷ്, സൗണ്ട് ഡിസൈനര്‍-രംഗനാഥ് രവി,കാസ്റ്റിംഗ് ഡയറക്ടര്‍-ബിനോയ് നമ്പല, കൊറിയോഗ്രാഫര്‍-അബാദ് റാം മോഹന്‍, സ്റ്റില്‍-ഷാജി നന്ദന്‍, സ്റ്റണ്ട്-കെവിന്‍ കുമാര്‍, മാര്‍ക്കറ്റിങ്-ഒബ്സ്‌ക്യുറ എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

Content Highlight: Raghunath Paleri Script Hakkim Shajahan movie