ആ രണ്ട്‌ ഓപ്‌ഷൻസിൽ നിന്നാണ് മമ്മൂക്കയെന്നെ റെക്കമെന്റ് ചെയ്തത്, മൂന്ന് ദിവസത്തേക്ക് എന്റെ കിളി പാറി: ഹക്കിം ഷാജഹാൻ
Entertainment
ആ രണ്ട്‌ ഓപ്‌ഷൻസിൽ നിന്നാണ് മമ്മൂക്കയെന്നെ റെക്കമെന്റ് ചെയ്തത്, മൂന്ന് ദിവസത്തേക്ക് എന്റെ കിളി പാറി: ഹക്കിം ഷാജഹാൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd June 2023, 5:41 pm

ബസൂക്ക എന്ന സിനിമയിലേക്ക് തന്നെ റെക്കമെന്റ് ചെയ്തത് മമ്മൂട്ടിയാണെന്ന് നടൻ ഹക്കിം ഷാജഹാൻ. ‘പ്രണയ വിലാസം’ എന്ന ചിത്രത്തിലെ തന്റെ അഭിനയം മമ്മൂട്ടിക്ക് ഇഷടപ്പെട്ടെന്നും രണ്ട്‌ പേരിൽ നിന്നുമാണ് മമ്മൂട്ടി തന്നെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രണയ വിലാസം എന്ന ചിത്രം കണ്ടിട്ട് മമ്മൂക്കയാണെന്നെ ബസൂക്കയിലേക്ക് റെക്കമെന്റ് ചെയ്തത്. അത് ഏറ്റവും സന്തോഷം തരുന്ന കാര്യമാണ്. ആ കഥാപാത്രം മറ്റൊരു ആർട്ടിസ്റ്റാണ് ചെയ്യേണ്ടിയിരുന്നത്, പുള്ളിക്ക് ഡേറ്റ് ഇല്ലാതെ വന്നപ്പോൾ എന്നെ വിളിച്ചു. ഞാൻ അപ്പോൾ ‘കടകൻ’ എന്ന ചിത്രം ചെയ്യുകയായിരുന്നു. അവർ മമ്മൂക്കക്ക് രണ്ട്‌ ഓപ്‌ഷനുകൾ കൊടുത്തപ്പോൾ പുള്ളി തെരഞ്ഞെടുത്തത് എന്നെയാണ്. ‘ഇവനെ എടുത്തോ പ്രണയ വിലാസത്തിൽ ഇവന്റെ നല്ല അഭിനയമാണെന്ന്’ മമ്മൂക്ക പറഞ്ഞെന്ന് ചീഫ് അസോസിയേറ്റ് എന്നോട് പറഞ്ഞു. എന്നെപ്പറ്റി പത്ത് മിനിറ്റോളം സംസാരിച്ചു മമ്മൂക്ക. അത് ഒത്തിരി സന്തോഷം തന്ന നിമിഷമാണ്.

ബസൂക്ക ടീം എന്നോട് ഈ ചിത്രം ചെയ്യൂല്ലേ എന്ന് ചോദിച്ചപ്പോൾ ‘കടകൻ’ മൂവി ടീമിന്റെ കാലുപിടിച്ച് ബ്രേക്ക് എടുപ്പിച്ചാണ് ഞാൻ ബസൂക്ക ചെയ്യാൻ വന്നത്. ആ ബ്രേക്ക് ഒരു അഞ്ച്‌ ദിവസത്തോളം ഉണ്ടായിരുന്നു. ബസൂക്കയിൽ രണ്ട് ദിവസം ബ്രേക്ക് കിട്ടിയപ്പോൾ കടകൻ മൂവി വന്ന് ചെയ്തു. അപ്പോൾ അത് കംപ്ലീറ്റ് ചെയ്തു,’ ഹക്കിം പറഞ്ഞു.

ബസൂക്കയിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിൽ ഏറ്റവും കൂടുതൽ സന്തോഷമായത് തന്റെ കുടുംബത്തിനാണെന്നും അവസരം കിട്ടിയത് തനിക്ക് വിശ്വസിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ബസൂക്കയിൽ എനിക്ക് അവസരം കിട്ടിയതിൽ ഏറ്റവും സന്തോഷം എന്റെ കുടുംബത്തിനാണ്. അവർ ഒട്ടും പ്രതീക്ഷിച്ചിട്ടില്ല എനിക്ക് ഇപ്പോൾ മമ്മൂക്കയുടെ കൂടെ അഭിനയിക്കാൻ കഴിയുമെന്ന്. വാപ്പയും വാപ്പയുടെ വാപ്പയും ഒക്കെ വളരെ എക്‌സൈറ്റഡായി. എനിക്കാണെങ്കിൽ മൂന്ന് ദിവസത്തേക്ക് കിളിപാറിയപോലെ ആയിരുന്നു,’ ഹക്കിം ഷാജഹാൻ പറഞ്ഞു.

Content Highlights: Hakkim Shajahan on Mammootty