| Thursday, 14th March 2024, 12:44 pm

ഞാൻ പ്രണയവിലാസം കണ്ടത് കൊണ്ടാണ് താനിപ്പോൾ ഇവിടെ ഇരിക്കുന്നതെന്ന് മമ്മൂക്ക പറഞ്ഞു: ഹക്കിം ഷാ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. ഒരു ഗെയിം ത്രില്ലർ ചിത്രമായ ബസൂക്കയിൽ യുവതാരം ഹക്കിം ഷാജഹാനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ഹക്കിം ഷാ. 2022ല്‍ പുറത്തിറങ്ങിയ പ്രണയവിലാസം എന്ന സിനിമയിലെ വിനോദ് എന്ന കഥാപാത്രത്തിലൂടെയാണ് ഹക്കിം ഏറെ ശ്രദ്ധിക്കപ്പെട്ടത്.


ബസൂക്കയിൽ മമ്മൂട്ടിയുമൊത്തുള്ള അനുഭവം പങ്കുവെക്കുകയാണ് ഹക്കിം. പ്രണയ വിലാസം കണ്ട് മമ്മൂട്ടിയാണ് തന്നെ സിനിമയിലേക്ക് തെരഞ്ഞെടുക്കുന്നതെന്ന് ഹക്കിം ഷാ പറയുന്നു. ചിത്രത്തിൽ മമ്മൂക്കയുമൊത്തുള്ള അനുഭവങ്ങളും താരം പങ്കുവെച്ചു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു താരം.

‘ശരിക്കും ഇത് മറ്റൊരു നടൻ ചെയ്യേണ്ടതായിരുന്നു. വലിയൊരു നടൻ. പക്ഷെ പുള്ളിക്ക് ഡേറ്റ് ഇല്ലാത്തത് കൊണ്ട് വേറേ മൂന്ന് ഓപ്ഷൻ ഉണ്ടായിരുന്നു. അതിൽ മൂന്നാമത്തെ ഓപ്ഷൻ ആയിരുന്നു ഞാൻ. ആ കറക്റ്റ് സമയത്ത് അതിന്റെ തലേദിവസം മമ്മൂക്ക പ്രണയവിലാസം കണ്ടിരുന്നു. പിറ്റേന്ന് ഈ മൂന്ന് ഓപ്ഷൻ വന്നപ്പോൾ എന്നെ കണ്ടപാടെ ദേ ഇവൻ മതിയെന്ന് മമ്മൂക്ക പറഞ്ഞു.

അവൻ നന്നായിട്ട് ചെയ്യും അവനെ വെച്ചോളാൻ മമ്മൂക്ക പറഞ്ഞു. അത് ഞാനറിഞ്ഞു. പക്ഷെ മമ്മൂക്ക അതൊന്നും മെൻഷൻ ചെയ്യുന്നുമില്ല. പ്രണയവിലാസത്തെ ചർച്ചയിൽ എടുത്തിട്ടപ്പോൾ മമ്മൂക്ക പറഞ്ഞു, ഞാനത് കണ്ടത് കൊണ്ടാണ് താനിപ്പോൾ ഇവിടെ ഇരിക്കുന്നതെന്ന്. ഞാൻ എനിക്കറിയാമെന്ന് പറഞ്ഞു.

പിന്നെ സിനിമയെ കുറിച്ച് സംസാരിച്ചു. നല്ല സിനിമയാണെന്ന് മമ്മൂക്ക പറഞ്ഞു. പ്രണയവിലാസത്തിന്റെ അവസാനത്തിലേക്കെല്ലാം എങ്ങനെയാണ് രൂപം മാറ്റിയതെന്നെല്ലാം അദ്ദേഹം ചോദിച്ചു.

അവസാനം മരണ വീട്ടിൽ വന്നിരിന്നുവെന്ന് കാണിച്ചപ്പോൾ ഒരു ആണിയും കൂടെ ചങ്കിൽ അടിച്ച പോലെ ആയിപോയെന്ന് മമ്മൂക്ക പറഞ്ഞു. അത് കേട്ട് അന്നത്തെ ദിവസം ഞാനിങ്ങനെ പാറി പറന്ന് നടക്കുകയായിരുന്നു,’ഹക്കിം ഷാ പറയുന്നു

Content Highlight: Hakkim Sha Talk About Mammootty

Latest Stories

We use cookies to give you the best possible experience. Learn more