| Sunday, 17th March 2024, 9:52 am

തൊട്ടടുത്ത് വന്നിരുന്നിട്ടും ഞാന്‍ ചാക്കോച്ചനോട് ഒന്നും മിണ്ടിയില്ല, ഒടുവില്‍ ഒരൊറ്റ ചോദ്യമായിരുന്നു: ഹക്കീം ഷാ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ഹക്കിം ഷാ. മുമ്പ് പല ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും 2022ല്‍ പുറത്തിറങ്ങിയ പ്രണയവിലാസം എന്ന സിനിമയിലെ വിനോദ് എന്ന കഥാപാത്രത്തിലൂടെയാണ് ഹക്കിം ഏറെ ശ്രദ്ധിക്കപ്പെട്ടത്.

നായാട്ട് എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ ഹക്കിം എത്തിയിരിന്നു. ആദ്യമായി കുഞ്ചാക്കോ ബോബനെ അടുത്ത് കണ്ടപ്പോൾ തനിക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല എന്നാണ് ഹക്കിം പറയുന്നത്. ചെറുപ്പം മുതൽ കണ്ടുവളർന്ന അവരെല്ലാം മുന്നിൽ വരുമ്പോൾ എന്ത് പറയണമെന്ന് തനിക്ക് അറിയില്ലെന്നും ഹക്കിം പറഞ്ഞു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു താരം.

‘നായാട്ട് സിനിമയിൽ ഞാൻ ഡ്രൈവർ ആണല്ലോ. ബാക്കി എല്ലാവർക്കും തണുപ്പുണ്ട്. എനിക്ക് മാത്രമില്ല. അന്ന് മൂന്നാറിൽ മൈനസ് ഡിഗ്രി സെൽഷ്യസിൽ എങ്ങനുമാണ് അവിടെ ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുമ്പോൾ തണുപ്പ്. ലോകത്ത് ഇതുവരെ മൂന്നാറിൽ അങ്ങനെയൊരു തണുപ്പ് വന്നിട്ടുമില്ല.

ബാക്കിയുള്ളവർ പുറകിൽ ഇങ്ങനെ ബ്ലാങ്കറ്റും തൊപ്പിയുമൊക്കെ ഇട്ട് ഇരിക്കുകയാണ്. ഞാനറിയുന്നില്ല. പിക്കപ്പിന്റെ മുമ്പിൽ ഞാൻ ഇങ്ങനെ ഇരിക്കുകയാണ്. തണുപ്പൊന്നും ഞാൻ അറിയുന്നില്ല.

ഞാൻ എന്റെ ലോകത്ത് പുറത്ത് ഷൂട്ടൊക്കെ കണ്ടിരിക്കുമ്പോൾ ഒരാൾ വന്ന് കയറി അകത്തുകയറി ഡോർ അടച്ചു. ഞാൻ ചാക്കോച്ചനോട്‌ മിണ്ടിയിട്ടുമില്ലാ ഒന്നുമില്ല. ഞാൻ നോക്കുമ്പോൾ ദേ എന്റെ മുമ്പിൽ ചാക്കോച്ചൻ.

ഞാൻ കൺഫ്യൂഷനിലായി. അയ്യോ ചാക്കോച്ചനോട്‌ മിണ്ടണോ എന്നൊക്കെ. അങ്ങനെ ഒരു അഞ്ചു പത്ത് മിനിറ്റ് അങ്ങനെ തന്നെയിരുന്നു. കുറച്ച് കഴിഞ്ഞിട്ട് ഞാൻ ചോദിച്ചു, എന്റെ കൂട്ടുകാരൻ ചോദിച്ചു ചാക്കോച്ചനോട്‌ കഥ പറയണമെങ്കിൽ എന്ത് ചെയ്യണം, മാനേജർമാർ ആരെങ്കിലുമുണ്ടോയെന്ന്.

എനിക്ക് മാനേജർ ഒന്നുമില്ലായെന്ന് പുള്ളി അപ്പോൾ തന്നെ പറഞ്ഞു. ഓക്കേ എന്ന് പറഞ്ഞ് ഞാൻ വീണ്ടും തിരിഞ്ഞിരുന്നു. എനിക്ക് എന്താണ് സംസാരിക്കേണ്ടത് എന്നറിയില്ല. എങ്ങനെ തുടങ്ങണം എന്നറിയില്ല. കാരണം അവരെയൊക്കെ കുഞ്ഞ് നാളിലെ കണ്ട് ആരാധിച്ച് വളർന്ന് വന്നത് കൊണ്ട് പെട്ടെന്ന് കാണുമ്പോൾ എന്ത് പറയണമെന്നൊരു കൺഫ്യൂഷൻ വരും,’ഹക്കിം പറയുന്നു.

Content Highlight: Hakkim Sha Talk About Kunchacko Boban

We use cookies to give you the best possible experience. Learn more