Advertisement
Entertainment
ആ ചിത്രത്തിന് ശേഷം കുറേ കോളുകൾ വന്നു, ഞാൻ ഫോൺ എടുത്തില്ല, ചിലരോട് കഴിയില്ലായെന്നും പറഞ്ഞു: ഹക്കിം ഷാ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 19, 02:43 am
Tuesday, 19th March 2024, 8:13 am

മലയാളത്തിലെ യുവനടന്മാരിൽ വളർന്നുകൊണ്ടിരിക്കുന്ന താരമാണ് ഹക്കിം ഷാജഹാൻ.

ഷോർട്ട് ഫിലിമുകളിലൂടെയും സിനിമകളിലൂടെയും ഹക്കിം മുമ്പ് തന്നെ അഭിനയരംഗത്തുണ്ടെങ്കിലും 2022ൽ ഇറങ്ങിയ പ്രണയവിലാസത്തിലെ പ്രകടനമാണ് വലിയ ശ്രദ്ധ താരത്തിന് നേടികൊടുത്തത്. ഈയിടെ ഇറങ്ങിയ കടകൻ എന്ന ചിത്രത്തിലൂടെ നായകനായി ഹക്കിം എത്തിയിരുന്നു.

തനിക്ക് അഭിമുഖങ്ങളിൽ വന്നിരിക്കാൻ ബുദ്ധിമുട്ടാണെന്നും ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്‌ എന്ന ഷോർട്ട് ഫിലിമിന് ശേഷം അഭിമുഖങ്ങൾക്കായി തനിക്ക് ഒരുപാട് കോളുകൾ വന്നിരിന്നുവെന്നും ഹക്കിം പറയുന്നു. അഭിനയിക്കുന്ന സിനിമകളുടെ പ്രൊമോഷന് വേണ്ടി അഭിമുഖങ്ങൾ കൊടുത്തേപറ്റുള്ളൂവെന്നും അത് ജോലിയായി പോയെന്നും ഹക്കിം പറഞ്ഞു. റേഡിയോ മിർച്ചിയോട് സംസാരിക്കുകയായിരുന്നു ഹക്കിം.

‘എന്റെ സുഹൃത്തുക്കൾക്കിടയിൽ ഞാൻ വളരെ ആക്റ്റീവ് ആയിരിക്കും എന്നാൽ അതിനപ്പുറത്തേക്ക് എത്തിയാൽ എനിക്ക് ചിലപ്പോൾ ഒന്നും മിണ്ടാൻ കഴിയില്ല. ഞാൻ ഈ അഭിമുഖത്തിൽ വന്നിരിക്കുന്നത് പോലും എത്ര പണി പെട്ടിട്ടാണെന്ന് അറിയുമോ.

ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്‌ ഇറങ്ങിയ സമയം ഇന്റർവ്യൂ ചോദിച്ചുകൊണ്ട് എനിക്കൊരുപാട് ഫോൺ കോളുകൾ വന്നിരുന്നു. കാരണം അത് വലിയ സെൻസേഷൻ ആയ ഒന്നായിരുന്നു. ഒരു മാസം കൊണ്ട് ഒരു കോടി ആളുകൾക്ക് മുകളിൽ കണ്ട ഒന്നായിരുന്നുവത്. ഞാൻ കുറേ ഫോൺ എടുക്കില്ല, ചിലരോട് ഞാൻ പറ്റില്ലായെന്ന് പറയും. കുറേ പേരോട് എന്റെ അവസ്ഥ ഞാൻ പറഞ്ഞു.

 

എനിക്കറിയില്ല അത് എന്താണ് അങ്ങനെയെന്ന്. എന്റെ സിനിമ കടകൻ റിലീസിൽ ഉള്ളത് കൊണ്ട് ഞാൻ ഇപ്പോൾ അഭിമുഖങ്ങൾ ചെയ്തേ പറ്റൂ. ഒറ്റയ്ക്ക് ഷോൾഡർ ചെയ്യാൻ പോവുകയാണ് അപ്പോൾ അതൊക്കെ ഇനി ചെയ്യണം.

ചെയ്തേ പറ്റുള്ളൂ ഇല്ലെങ്കിൽ എഗ്രിമെന്റ് എടുത്ത് കാണിച്ചിട്ട്, പ്രൊമോഷന് വേണ്ടി വരണമെന്ന് പറഞ്ഞിട്ടില്ലേയെന്ന് ചോദിക്കും. വേറേ വഴിയില്ല, പെട്ടുപോയി. പക്ഷെ ഇതൊക്കെ ചെയ്യണം. ജോലിയുടെ ഭാഗമാണ്,’ഹക്കിം പറയുന്നു.

Content Highlight: Hakkim Sha Talk About His Fear About Interviews