ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ഹക്കിം ഷാ. 2022ല്‍ പുറത്തിറങ്ങിയ പ്രണയവിലാസം എന്ന സിനിമയിലെ വിനോദ് എന്ന കഥാപാത്രത്തിലൂടെയാണ് ഹക്കിം ഏറെ ശ്രദ്ധിക്കപ്പെട്ടത്.
ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ഹക്കിം ഷാ. 2022ല്‍ പുറത്തിറങ്ങിയ പ്രണയവിലാസം എന്ന സിനിമയിലെ വിനോദ് എന്ന കഥാപാത്രത്തിലൂടെയാണ് ഹക്കിം ഏറെ ശ്രദ്ധിക്കപ്പെട്ടത്.
നവാഗതനായ സജില്‍ മമ്പാട് സംവിധാനം ചെയ്ത കടകനാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്.
ദുൽഖറിന്റെ തന്നെ ചാർളി, എ.ബി.സി.ഡി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം തന്റെ സിനിമാ കരിയർ ആരംഭിക്കുന്നത്. ദുൽഖറുമൊത്തുള്ള ആത്മബന്ധത്തെ കുറിച്ച് പറയുകയാണ് ഹക്കിം. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.
‘ഞാൻ അത് അർഹിക്കുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ഒരു പത്തുവർഷത്തെ കഷ്ടപ്പാട് അതിന്റെ പിന്നിലുണ്ട്. പെട്ടെന്ന് ഒരു രാത്രി സംഭവിക്കുന്നതല്ലല്ലോ.
ഒരു സീനിൽ നിന്ന് തുടങ്ങി പിന്നീട് സഹ സംവിധായകനായി വർക്ക് ചെയ്തു അങ്ങനെയാണ് പുള്ളിയുമായുള്ള ബന്ധം തുടങ്ങുന്നത്.
പലപ്പോഴും മെസേജ് അയക്കുമ്പോൾ ദുൽഖർ പറയാറുണ്ട് ഞാൻ എല്ലാം അറിയുന്നുണ്ടെന്ന്. കഴിഞ്ഞ രണ്ട് മൂന്ന് മാസം മുമ്പ് പ്രണയ വിലാസത്തെ കുറിച്ച് സംസാരിച്ചപ്പോൾ പറഞ്ഞു, സന്തോഷമുണ്ട് ഈ വളർച്ച കാണുമ്പോൾ എനിക്ക് നിന്നെ ഓർത്ത് അഭിമാനമുണ്ട് എന്നൊക്കെയാണ്. പുള്ളിയുടെ കണ്ണിൽ ഞാനുണ്ട്. അങ്ങനെ നല്ലൊരു റിലേഷനാണ്.
നമുക്കൊരാൾ പരിഗണന തരുന്നതല്ലേ. അപ്പോൾ നമ്മൾ അങ്ങനെ ഇടിച്ച് കയറുരതല്ലോ. ഞാൻ പൊതുവെ അങ്ങനെ ചെയ്യുന്ന ഒരാൾ അല്ല.
ഒഴിച്ചു കൂടാൻ കഴിയാത്ത എന്തെങ്കിലും അത്യാവശ്യമൊക്കെയുണ്ടെങ്കിൽ മാത്രമേ ഞാൻ പുള്ളിക്ക് മെസേജ് അയക്കാറുള്ളൂ,’ഹക്കിം പറയുന്നു.
Content Highlight: Hakkim Sha Talk About Dulqure Salman