ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ഹക്കിം ഷാ. 2022ല്‍ പുറത്തിറങ്ങിയ പ്രണയവിലാസം എന്ന സിനിമയിലെ വിനോദ് എന്ന കഥാപാത്രത്തിലൂടെയാണ് ഹക്കിം ഏറെ ശ്രദ്ധിക്കപ്പെട്ടത്.
ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ഹക്കിം ഷാ. 2022ല്‍ പുറത്തിറങ്ങിയ പ്രണയവിലാസം എന്ന സിനിമയിലെ വിനോദ് എന്ന കഥാപാത്രത്തിലൂടെയാണ് ഹക്കിം ഏറെ ശ്രദ്ധിക്കപ്പെട്ടത്.
നവാഗതനായ സജില്‍ മമ്പാട് സംവിധാനം ചെയ്ത കടകനാണ് താരത്തിന്റെ അവസാനം തിയേറ്ററിൽ എത്തിയ ചിത്രം. സഹ സംവിധായകനായി കരിയർ തുടങ്ങിയ ഹക്കിം താൻ വർക്ക് ചെയ്ത ചാർലിയെന്ന ദുൽഖർ ചിത്രത്തെ കുറിച്ച് പറയുകയാണ്.
ചിത്രത്തിൽ ദുൽഖർ ഓടുന്ന സീനിൽ ഹക്കിമാണ് അഭിനയിച്ചതെന്ന് മുമ്പും പല അഭിമുഖങ്ങളിലും താരം പറഞ്ഞിട്ടുണ്ട്. ആ സമയത്ത് എന്ത് പണിയും എടുക്കണമായിരുന്നുവെന്നും അതുകൊണ്ടാണ് ഓടിയതെന്നും ഹക്കിം പറയുന്നു.
ചാർലി തനിക്ക് നല്ല അനുഭവമായിരുന്നുവെന്നും അഭിനേതാവായിട്ടല്ല താൻ സിനിമ പഠിച്ചതെന്നും ഫിലിം മേക്കർ എന്ന നിലയിൽ പഠിച്ചത് തനിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ടെന്നും ഹക്കിം പറഞ്ഞു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു താരം.
‘ചാർലിയിൽ ഞാൻ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. അതുകൊണ്ട് തന്നെ എന്ത് പണിയും എടുക്കാൻ ഉണ്ടാവും. എടോ ഉടുപ്പിട്ടോ ഓടിക്കോയെന്ന് പറയുമ്പോൾ ഓടിയതാണ്. എല്ലാം പണിയും ചെയ്യണമല്ലോ. അങ്ങനെയാണ് ഓടിയത്.
ഞാൻ ഒരുപാട് സ്ഥലത്ത് പറഞ്ഞിട്ടുണ്ട്. ചാർളി എനിക്ക് വലിയ അനുഭവമായിരുന്നു. ഞാൻ സിനിമ പഠിച്ചത് അഭിനേതാവായിട്ടല്ല. ഒരു സഹ സംവിധായകന്റെ വീക്ഷണത്തിലാണ് ഞാൻ സിനിമയെ അടുത്തറിഞ്ഞത്.
അങ്ങനെ ഒരു ഫിലിംമേക്കർ എന്ന നിലയിൽ പഠിച്ചത് കൊണ്ട് തന്നെ എനിക്കൊരുപാട് ഗുണം ചെയ്തിട്ടുണ്ട്. ജീവിതത്തിലും അല്ലെങ്കിൽ ഒരു സെറ്റിൽ എങ്ങനെയാവണം എന്നെല്ലാം അതിൽ നിന്നെനിക്ക് പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ചാർലി വേറേ ലെവൽ ആയിരുന്നു. തുടക്കം മുതൽ ഉടുക്കം വരെയുള്ള പരിപാടികൾ അതിൽ ചെയ്തിട്ടുമുണ്ട്. അതുകൊണ്ട് ആ ചിത്രം ഒരിക്കലും മറക്കാൻ കഴിയില്ല,’ഹക്കിം ഷാ പറയുന്നു.
Content Highlight: Hakkim Sha Talk About Charlie Movie