| Tuesday, 21st March 2023, 11:18 pm

ദുല്‍ഖറിന്റെ കാലുളുക്കി, ഓടാന്‍ പറ്റിയില്ല, അവസാനം ഡ്യൂപ്പായി കുതിരക്കൊപ്പം ഞാനോടി: ഹക്കിം ഷാ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്റെ വലിയ ഫാന്‍ ബോയ് ആണ് താനെന്ന് നടന്‍ ഹക്കിം ഷാ. എ.ബി.സി.ഡിയില്‍ ദുല്‍ഖറിനൊപ്പം അഭിനയിച്ചിരുന്നുവെന്നും എന്നാല്‍ എക്‌സൈറ്റ്‌മെന്റ് കൊണ്ട് ഡയലോഗ് പറയാനായില്ലെന്നും ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഹക്കിം ഷാ പറഞ്ഞു.

‘ഞാന്‍ ദുല്‍ഖറിന്റെ ഫാന്‍ ബോയ് ആണ്. ഭയങ്കര ഫാന്‍ ബോയ് ആയാണ് എ.ബി.സി.ഡിയില്‍ അഭിനയിക്കാന്‍ വരുന്നത്. ഏയ് അമേരിക്ക ഇതില്‍ ഇടപെടണ്ട എന്ന് ഞാന്‍ ദുല്‍ഖറിനോട് പറയണം. അതാണ് ഡയലോഗ്. ആ സമയം ദുല്‍ഖര്‍ സ്‌റ്റെപ്പ് ഓടി കയറി വന്നിട്ട് ഈ അമേരിക്ക ഇവിടെ വന്നതാണെങ്കില്‍ ഞങ്ങള്‍ക്ക് കാര്യം സാധിച്ചിട്ട് പോകാനറിയാം എന്ന് പറയും. അത് കഴിഞ്ഞ് വലിയ ഡയലോഗ് എന്റെ മുഖത്ത് നോക്കി പറയണം. അതിന് ശേഷം വീണ്ടും എന്റെ ഡയലോഗാണ്.

ഈ ഫാന്‍ ബോയ് മൊമന്റും ആദ്യത്തെ ഷോട്ടുമെല്ലാം ഒരുമിച്ച് വന്നപ്പോള്‍ എനിക്ക് ഡയലോഗ് വരുന്നില്ല. അങ്ങനെ അതൊരു 20, 25 ടേക്ക് പോയി. ഞാന്‍ നോക്കുമ്പോള്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് എന്തെങ്കിലുമൊക്കെ ചെയ്യെടാ, ഇവനെ മാറ്റെടാ എന്ന രീതിയില്‍ ഇരിക്കുകയാണ്. രാത്രി രണ്ടര മൂന്ന് മണിയായി. ദുല്‍ഖറിനും ബാക്കിയുള്ളവര്‍ക്കുമെല്ലാം വീട്ടില്‍ പോണം. അവസാനം കുഴപ്പമില്ലെന്ന് ദുല്‍ഖര്‍ പറഞ്ഞു. സൂക്ഷിച്ചും കണ്ടുമൊക്കെ ചെയ്യ്, പഠിച്ച് ചെയ്യെന്ന് പറഞ്ഞു. എന്നിട്ട് എന്റെ പുറത്ത് തട്ടിയിട്ട് പോയി.

പിന്നെ ചാര്‍ലിയില്‍ നല്ല റിലേഷനായിരുന്നു. ചാര്‍ലിയില്‍ കുറെ സ്ഥലത്ത് ഡ്യൂപ്പ് ചെയ്തിട്ടുണ്ട്. ദുല്‍ഖറിന്റെ സൈസും പൊക്കവുമൊക്കെ ഉള്ള ആളാണ് അദ്ദേഹമില്ലാത്തപ്പോള്‍ പകരം അഭിനയിക്കേണ്ടത്. പലപ്പോഴും എ.ഡികളായിരിക്കും. അന്ന് അത് ഭാഗ്യത്തിന് ഞാനായിരുന്നു. ബൈക്കോടിച്ച് പോകുന്നത് കാണുമ്പോള്‍ ദുല്‍ഖറാണെന്ന് തോന്നും. പക്ഷേ അത് ഞാനാണ്. ആ ഷോട്ടിനൊന്നും ദുല്‍ഖറിന്റെ ആവശ്യമില്ല. ചാര്‍ലിയില്‍ സൂക്ഷിച്ച് നോക്കിയാല്‍ പല സ്ഥലത്തും ഞാനുണ്ട്.

ഒരു ദിവസം ഡിക്യുവിന്റെ കാല് സ്‌പ്രെയ്‌നായി. പാട്ടിന്റെ ഷൂട്ടായിരുന്നു. ആ പാട്ട് മുഴുവന്‍ ഓടുന്ന സീനാണ്. പിന്നെ ഓടാന്‍ പറ്റില്ല. കുതിരക്കൊപ്പം ഓടിയെത്തണ്ടേ, അവസാനം ഞാന്‍ ഓടി,’ ഹക്കിം ഷാ പറഞ്ഞു.

Content Highlight: hakkim sha says he is a fan boy of dulquer salmaan

Latest Stories

We use cookies to give you the best possible experience. Learn more