ഗൗരവമേറിയ കാര്യം അന്താരാഷ്ട്ര വിമാന താവളമായ കരിപ്പൂരിലെ എക്‌സിറ്റ് ഏരിയയില്‍ സി.സി..ടി.വി കാമറ ഇളക്കി മാറ്റിയിരിക്കുന്നു എന്നാണ്. അതായത് ലഗ്ഗേജ് ചുമന്നു വരുന്ന യാത്രക്കാരനെ പിഴിയാന്‍ സൗകര്യം ഒരുക്കും വിധം കാമറകളുടെ നിരീക്ഷണം മനപ്പൂര്‍വം ഈ മാഫിയ നശിപ്പിച്ചു കളഞ്ഞിരിക്കുന്നു. ഹക്കീം റൂബയെ ഈ ഭാഗത്തേക്ക് കൊണ്ട് പോകുന്നത് മറ്റു കാമറകളില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആ ഭാഗം നിരീക്ഷിക്കുന്ന കാമറയുടെ സ്റ്റാന്‍ും അതിന്റെ മോണിട്ടറും അവിടെയുണ്ട്. കാമറ മാത്രം മുറിച്ചു മാറ്റിയിരിക്കുന്നു. ഏതെങ്കിലും സൂപ്പര്‍ മാര്‍ക്കറ്റിലെ കാര്യമല്ലിത്. അതീവ സുരക്ഷാ പ്രാധാന്യമുള്ള കാലിക്കറ്റ് എയര്‍പ്പോര്‍ട്ടിലെ കാര്യമാണ്.
ഇതൊരു ഹക്കീം റൂബയുടെ മാത്രം വിഷയമല്ല. കടല്‍ കടന്നു പോയ എല്ലാ പ്രവാസികളുടെയും വിഷയമാണിത്. പ്രവാസിയുടെ വിയര്‍പ്പിന്റെ ഉപ്പുരസം കലരാത്ത ഒരു നേട്ടവും കേരളത്തിലില്ല. കേരളത്തിന് സ്ഥിരവരുമാനം ലഭിക്കുന്ന അധികം സ്രോതസുകളില്ല. നമ്മുടെ വ്യവസായ മേഖല മറ്റു സംസ്ഥാനങ്ങളെ പോലെ ശക്തിയാര്‍ജ്ജിച്ചിട്ടില്ല. ഉത്പാദന മേഖലകള്‍ അധികമില്ല. കൃഷിയെ മാത്രം ആശ്രയിച്ചു നമുക്ക് മുന്നോട്ടു പോവാന്‍ സാധിക്കാത്ത വിധം ആളുകള്‍ കാര്‍ഷിക മേഖലയില്‍ നിന്ന് പിന്മാറി കൊണ്ടിരിക്കുന്നു.
| ഒപ്പിനിയന്‍ : നസറുദ്ധീന്‍ മണ്ണാര്‍ക്കാട് |
കേരളത്തിന്റെ ഏറ്റവും വലിയ അസംഘടിതതൊഴില്‍ വിഭാഗം പ്രവാസികള്‍ ആയിരിക്കും. നാട്ടിലുള്ള തൊഴിലാളിസമൂഹങ്ങളെല്ലാം ഏതെങ്കിലും വിധത്തില്‍ യൂണിയനുകളും സംഘടനകളും രൂപീകരിച്ചപ്പോഴും നാടിനും നാട്ടുകാര്‍ക്കും വേണ്ടി നിവൃത്തിയില്ലാതെ കടല്‍ കടന്നു പോയി രക്തം വിയര്‍പ്പാക്കി അദ്ധ്വാനിക്കുന്ന പ്രവാസികള്‍ രണ്ടാംകിട പൗരന്മാരായി മാറി.
വോട്ടവകാശം വിനിയോഗിക്കാന്‍ പോലും അവസരം ഇതുവരെയും ലഭിക്കാത്ത പ്രവാസികള്‍ സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദശക്തികളല്ല. അതിനാല്‍ തന്നെ അവരുടെ യാത്രാ ക്ലേശങ്ങളും മനുഷ്യാവകാശലംഘനങ്ങളും ആരും അറിയാതെ പോവുന്നു.
ഇക്കഴിഞ്ഞ ഡിസംബര്‍ രണ്ടിന് കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ വന്നിറങ്ങിയ ഹക്കീം റൂബയെന്ന കാസര്‍ഗോഡ് സ്വദേശിയായ പ്രവാസിക്ക് സംഭവിച്ചത് ഒരുദാഹരണം മാത്രമാണ്. കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചു എന്ന കാരണത്താല്‍ കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥന്‍ അദ്ദേഹത്തെ ആക്രമിക്കുകയും മുഖത്ത് മുറിവുണ്ടാവും വിധം അടിക്കുകയും എട്ടു മണിക്കൂര്‍ തടഞ്ഞു വെയ്ക്കുകയും ചെയ്തു. ഈ സംഭവം നടന്നത് വേറെയേതെങ്കിലും വിദേശരാജ്യങ്ങളില്‍ ആയിരുന്നുവെങ്കില്‍ ഈ ഉദ്യോഗസ്ഥന്റെ തൊപ്പി തെറിച്ചേനെ.
കുറ്റവാളികളോട് പെരുമാറുന്നതു പോലെയാണ് നമ്മുടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സാധാരണക്കാരായ പ്രവാസികളോട് പെരുമാറുന്നത്. വിദേശരാജ്യങ്ങളില്‍ പോയി
ജോലി ചെയ്യുന്നത് എന്തോ വലിയ പാതകമാണെന്ന് ഇവര്‍ കരുതുന്നു. ജയില്‍ ശിക്ഷ വിധിക്കപ്പെട്ട കുറ്റവാളികളെ പോലെയാണ് പ്രവാസികളെ കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ സ്വീകരിക്കുന്നത്.
ലോകത്ത് എല്ലാ എയര്‍പ്പോര്‍ട്ടുകളിലും സുരക്ഷാപരിശോധനയും കസ്റ്റംസ് പരിശോധനയും ഉണ്ട്; കരിപ്പൂരില്‍ മാത്രമല്ല. അത്യാധുനികമായ സൗകര്യങ്ങളുള്ള ഇവിടങ്ങളില്‍ യാത്രക്കാര്‍ പോലും അറിയാതെയാണ് ഈ പരിശോധനകള്‍ കഴിയുന്നത്. ഇലക്ട്രോണിക് സ്‌കാനിങ്ങിനു പുറമേ വേണ്ടി വന്നാല്‍ ലഗ്ഗേജുകള്‍ അധിക പരിശോധനകളും നടത്തപെടുന്നു. എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞു യാത്രക്കാരന്‍ പുറത്തിറങ്ങുന്നതിനിടയില്‍ തന്നെ സമാന്തരമായി ഇക്കാര്യങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കപ്പെടും. ഒരാള്‍ക്കും ഒരസൗകര്യവും നേരിടേണ്ടി വരുന്നില്ല.
ഈ പെട്ടി അഴിക്കലും തിരിച്ചു കെട്ടലും ഒരു മഹായജ്ഞം ആയതിനാല്‍ വിഷമ വൃത്തത്തിലാവുന്ന പ്രവാസികളുടെ മുന്നില്‍ ഒരു രക്ഷകന്റെ റോളിലാണ് ആദ്യം ഈ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പ്രത്യക്ഷപ്പെടുക. കയ്യിലുള്ള വല്ലതും തന്നാല്‍ തുറക്കാതെ പോവാം എന്ന ഓഫര്‍ കിട്ടാത്തവര്‍ കുറവായിരിക്കും. അതായത് കൈക്കൂലി വല്ലതും നല്‍കിയാല്‍ യാതൊരു പരിശോധനയും കൂടാതെ സുഖമായി പുറത്ത് പോവാമെന്നാണ് ഓഫര്‍.
എന്നാല്‍ കരിപ്പൂരിലെ സ്ഥിതി വ്യത്യസ്തമാണ്. ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ പറന്നിറങ്ങുന്ന പ്രവാസികളെ കാത്തു നില്‍ക്കുന്നത് മീശ പിരിച്ചു നില്‍ക്കുന്ന തട്ടിപ്പറിസംഘങ്ങളാണ്. ഇ-സ്‌കാനിങ് സൗകര്യം ഉണ്ടെങ്കില്‍ പോലും പെട്ടി തുറന്നു കാണിക്കണം പലര്‍ക്കും. അതും അംഗീകരിക്കാമെന്നു വെയ്ക്കാം. പക്ഷെ ഗള്‍ഫില്‍ നിന്ന് കഷ്ടപ്പെട്ട് കെട്ടി വരിഞ്ഞു വരുന്ന ഈ പെട്ടികള്‍ തുറന്നു പരിശോധിച്ച് കഴിഞ്ഞാല്‍ സാധനങ്ങളെല്ലാം വലിച്ചുവാരി കൊണ്ടു പോവേണ്ടത് പ്രവാസികളുടെ മാത്രം ഉത്തരവാദിത്തം ആണ്.
കടലാസ് പെട്ടികളെ വരിഞ്ഞു കെട്ടിയ കയര്‍ അഴിച്ചു മാറ്റിക്കഴിഞ്ഞാല്‍ പിന്നെ തിരികെ അതുപോലെ കെട്ടല്‍ അത്ര എളുപ്പമല്ല. അത് മനസ്സിലാവണമെങ്കില്‍ ഈ പെട്ടികള്‍ കെട്ടുന്നത് ഒന്ന് കാണുകയെങ്കിലും വേണം. ഗള്‍ഫ് രാജ്യങ്ങളിലാണെങ്കില്‍ പെട്ടിയില്‍ സൂക്ഷ്മസുഷിരങ്ങള്‍ ഉണ്ടാക്കിയാണ് അകം പരിശോധിക്കുന്നത്. അങ്ങനെയൊരു സുഷിരം ഉണ്ടാക്കിയത് പോലും പലരും അറിഞ്ഞു കാണില്ല. അത്രയധികം പ്രൊഫഷണല്‍ ആയിട്ടാണ് ഒരു യാത്രക്കാരനും അസൗകര്യം ഉണ്ടാക്കാത്ത വിധം പരിശോധനകള്‍ നടക്കുന്നത്. നാം അധിവസിക്കുന്ന ഭൂമിയില്‍ നിന്ന് മറ്റൊരു ഗ്രഹത്തിലേക്ക് മംഗള്‍യാന്‍ പേടകം അയച്ചു അവിടെ പരിശോധന നടത്തിയ നമ്മുടെ രാജ്യത്ത് ഒരു പ്രവാസിയുടെ പെട്ടിയുടെ അകം പരിശോധിക്കാന്‍ സാങ്കേതിക വിദ്യയില്ലെന്ന് ആരും വാദിക്കരുത്.
ഈ പെട്ടി അഴിക്കലും തിരിച്ചു കെട്ടലും ഒരു മഹായജ്ഞം ആയതിനാല്‍ വിഷമ വൃത്തത്തിലാവുന്ന പ്രവാസികളുടെ മുന്നില്‍ ഒരു രക്ഷകന്റെ റോളിലാണ് ആദ്യം
ഈ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പ്രത്യക്ഷപ്പെടുക. കയ്യിലുള്ള വല്ലതും തന്നാല്‍ തുറക്കാതെ പോവാം എന്ന ഓഫര്‍ കിട്ടാത്തവര്‍ കുറവായിരിക്കും. അതായത് കൈക്കൂലി വല്ലതും നല്‍കിയാല്‍ യാതൊരു പരിശോധനയും കൂടാതെ സുഖമായി പുറത്ത് പോവാമെന്നാണ് ഓഫര്‍.
ഇപ്പോള്‍ നല്ല പിള്ള ചമയുന്ന ഉദ്യോഗസ്ഥരുടെ കൃത്യവിലോപവും ആത്മാര്‍ത്ഥ ഇല്ലായ്മയുമാണ് ഇവിടെ മറനീക്കി പുറത്ത് വരുന്നത്. അണ്ണാറക്കണ്ണന്‍ കൂട് കെട്ടിയത് പോലെ നാട്ടിലേക്ക് ലീവ് കണ്‍ഫേം ആയ ദിവസം മുതല്‍ കൂട്ടിവെച്ച ലഗ്ഗേജുകള്‍ അഴിക്കാനും പരസഹായം കൂടാതെ അത് തിരികെ കെട്ടാനുള്ള പ്രയാസം ആലോചിച്ച് കയ്യിലുള്ള തുക ആര്‍ത്തിക്കണ്ണുകളുമായി നില്‍ക്കുന്ന ഉദ്യോഗസ്ഥരുടെ കയ്യിലേക്ക് വെച്ച് നീട്ടി പുറത്തു കടക്കുന്ന പ്രവാസികളുടെ ദയനീയതയാണ് ഇവിടെ ചൂഷണം ചെയ്യപ്പെടുന്നത്. പ്രതികരിക്കുന്നവരെ നിയമം കാണിച്ചു ഭീഷണിപ്പെടുത്താന്‍ മാത്രമല്ല വേണ്ടി വന്നാല്‍ മൂന്നാംമുറ പ്രയോഗിക്കാനും നമ്മുടെ കസ്റ്റംസ് പരിശീലിച്ചു കഴിഞ്ഞിരിക്കുന്നു എന്നാണ് ഹക്കീം റൂബയുടെ സംഭവം തെളിയിക്കുന്നത്.
ഇപ്പോള്‍ ആരോപണ വിധേയന്‍ ആയിട്ടുള്ള ഉദ്യോഗസ്ഥന്‍ വര്‍ഷങ്ങളായി ഈ എയര്‍പ്പോര്‍ട്ടിലുണ്ടത്രേ. ഈ ഉന്നത ഉദ്യോഗസ്ഥന്റെ അറിവില്ലാതെ കാമറകള്‍ ഇളക്കി മാറ്റപ്പെടുകയോ സി.സി.ടി.വി പ്രൊപ്പോസല്‍ അട്ടിമറിക്കപ്പെടുകയോ ചെയ്യില്ലെന്നത് തീര്‍ച്ചയാണ്. ഇത്ര നഗ്‌നമായ രീതിയില്‍ കൊള്ള കൊഴുക്കുമ്പോള്‍ അതിനെതിരെ പ്രതികരിച്ച പാവം പ്രവാസിയെ നിയമത്തിന്റെ വാള്‍ത്തലപ്പ് കാണിച്ചു ഒതുക്കാനാണ് ശ്രമം നടക്കുന്നത്.
അതിലേറെ ഗൗരവമേറിയ കാര്യം അന്താരാഷ്ട്ര വിമാന താവളമായ കരിപ്പൂരിലെ എക്‌സിറ്റ് ഏരിയയില്‍ സി.സി..ടി.വി കാമറ ഇളക്കി മാറ്റിയിരിക്കുന്നു എന്നാണ്. അതായത് ലഗ്ഗേജ് ചുമന്നു വരുന്ന യാത്രക്കാരനെ പിഴിയാന്‍ സൗകര്യം ഒരുക്കും വിധം കാമറകളുടെ നിരീക്ഷണം മനപ്പൂര്‍വം ഈ മാഫിയ നശിപ്പിച്ചു കളഞ്ഞിരിക്കുന്നു. ഹക്കീം റൂബയെ ഈ ഭാഗത്തേക്ക് കൊണ്ട് പോകുന്നത് മറ്റു കാമറകളില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആ ഭാഗം നിരീക്ഷിക്കുന്ന കാമറയുടെ സ്റ്റാന്‍ും അതിന്റെ മോണിട്ടറും അവിടെയുണ്ട്. കാമറ മാത്രം മുറിച്ചു മാറ്റിയിരിക്കുന്നു. ഏതെങ്കിലും സൂപ്പര്‍ മാര്‍ക്കറ്റിലെ കാര്യമല്ലിത്. അതീവ സുരക്ഷാ പ്രാധാന്യമുള്ള കാലിക്കറ്റ് എയര്‍പ്പോര്‍ട്ടിലെ കാര്യമാണ്.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അവിടെ നടന്ന സംഘര്‍ഷത്തിനു ശേഷം എല്ലായിടത്തും സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാനുള്ള പ്രൊപ്പോസല്‍ എയര്‍പ്പോര്‍ട്ട് അതോറിറ്റി കൊണ്ടു വന്നിരുന്നുവെങ്കിലും കസ്റ്റംസ് ഉദ്യേ.ാഗസ്ഥര്‍ അട്ടിമറിക്കുകയാണ് ഉണ്ടായത്. ഹക്കീം റൂബ സംഭവത്തോടെ വീണ്ടും ഈ പ്രൊപ്പോസല്‍ പരിഗണനയില്‍ വന്നിട്ടുണ്ട് എങ്കിലും സംഭവത്തിന്റെ ചൂട് അടങ്ങിയാല്‍ വീണ്ടും അട്ടിമറിക്കപ്പെടാം. കാരണം അത്രയധികം വേര് പിടിച്ച് കഴിഞ്ഞിരിക്കുന്നു ചൂഷകര്‍.
ഈ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണല്ലോ കോടി കണക്കിന് രൂപയുടെ സ്വര്‍ണ്ണം കരിപ്പൂരിലൂടെ അന്താരാഷ്ട്ര സ്വര്‍ണ്ണമാഫിയ കടത്തിയത്. പാവപ്പെട്ട പ്രവാസി ഒരു ഗ്രാം സ്വര്‍ണ്ണം കൊണ്ട് വന്നാലും ഇവിടെ പരിശോധനയില്‍ കാണുന്നുണ്ട് എന്നിരിക്കെ കിലോക്കണക്കിന് സ്വര്‍ണ്ണം നിര്‍ബാധം ഈ എയര്‍പ്പോര്‍ട്ടിലൂടെ ഒഴുകിയത് ആരുടേയും സഹായമില്ലാതെയാണ് എന്ന് വിശ്വസിക്കാന്‍ കഴിയുന്നുണ്ടോ?
ഇപ്പോള്‍ ആരോപണ വിധേയന്‍ ആയിട്ടുള്ള ഉദ്യോഗസ്ഥന്‍ വര്‍ഷങ്ങളായി ഈ എയര്‍പ്പോര്‍ട്ടിലുണ്ടത്രേ. ഈ ഉന്നത ഉദ്യോഗസ്ഥന്റെ അറിവില്ലാതെ കാമറകള്‍ ഇളക്കി മാറ്റപ്പെടുകയോ സി.സി.ടി.വി പ്രൊപ്പോസല്‍ അട്ടിമറിക്കപ്പെടുകയോ ചെയ്യില്ലെന്നത് തീര്‍ച്ചയാണ്. ഇത്ര നഗ്‌നമായ രീതിയില്‍ കൊള്ള കൊഴുക്കുമ്പോള്‍ അതിനെതിരെ പ്രതികരിച്ച പാവം പ്രവാസിയെ നിയമത്തിന്റെ വാള്‍ത്തലപ്പ് കാണിച്ചു ഒതുക്കാനാണ് ശ്രമം നടക്കുന്നത്.
പ്രവാസികള്‍ രണ്ടാംകിട പൗരന്മാരോ പുറമ്പോക്കുകാരോ അല്ല. മറിച്ച് ഈ സംസ്ഥാനത്തിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സുകള്‍ ആണെന്ന് ഇനിയെങ്കിലും അംഗീകരിക്കപ്പെടണം. അവരെ ജയില്‍പ്പുള്ളികളെ പോലെ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥമാഫിയയ്ക്ക് മൂക്ക് കയറിടുക തന്നെ വേണം. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്താല്‍ അവരുടെ മനോവീര്യം തകരുമെന്ന വാദം ബാലിശമാണ്. അന്യായമായ ചൂഷണങ്ങളില്‍ നിന്ന് പ്രവാസികളെ രക്ഷിക്കാന്‍ നമ്മുടെ കസ്റ്റംസ് സംവിധാനം ഒന്നുകൂടി പ്രോഫഷണലൈസ് ചെയ്യുകയും തൂണിന്റെ മറവില്‍ വെച്ച് കൈക്കൂലി ചോദിച്ചു വാങ്ങുന്ന ലജ്ജാകരമായ യാചന അവസാനിപ്പിക്കുകയുമാണ് വേണ്ടത്.
തങ്ങളുടെ അന്യായ കസ്റ്റടിയില്‍ എട്ട് മണിക്കൂര്‍ ഉണ്ടായിരുന്നയാളെ നിരുപാധികം വിട്ടയച്ച ശേഷം അയാള്‍ പരാതി നല്‍കിയപ്പോള്‍ കേസില്‍ കുടുക്കുന്നത് പ്രഥമ ദൃഷ്ട്യാ തന്നെ ഒരു ഗൂഢനീക്കമാണ്. കുറഞ്ഞ ലീവില്‍ നാട്ടിലെത്തുന്ന പ്രവാസികളെ കേസില്‍ കുരുക്കിയാല്‍ തങ്ങള്‍ക്കെതിരെയുള്ള എല്ലാ നീക്കങ്ങളും അവസാനിപ്പിച്ചുകൊണ്ട് പിന്മാറും എന്ന ദുഷ്ടലാക്കാണിവിടെ നടപ്പാക്കുന്നത്. മര്‍ദ്ദനമേറ്റ വാദി പ്രതിയാവുന്നതോടെ തങ്ങളുടെ പകല്‍ കൊള്ള ഇനിയും നിര്‍ബാധം തുടരാമെന്നാണ് കണക്കുകൂട്ടല്‍. നമ്മുടെ രാഷ്ട്രീയ സംഘടനകളുടെ ഇടപെടല്‍ അനിവാര്യമാവുന്ന ഘട്ടമാണിത്.
ഇതൊരു ഹക്കീം റൂബയുടെ മാത്രം വിഷയമല്ല. കടല്‍ കടന്നു പോയ എല്ലാ പ്രവാസികളുടെയും വിഷയമാണിത്. പ്രവാസിയുടെ വിയര്‍പ്പിന്റെ ഉപ്പുരസം കലരാത്ത ഒരു നേട്ടവും കേരളത്തിലില്ല. കേരളത്തിന് സ്ഥിരവരുമാനം ലഭിക്കുന്ന അധികം സ്രോതസുകളില്ല. നമ്മുടെ വ്യവസായ മേഖല മറ്റു സംസ്ഥാനങ്ങളെ പോലെ ശക്തിയാര്‍ജ്ജിച്ചിട്ടില്ല. ഉത്പാദന മേഖലകള്‍ അധികമില്ല. കൃഷിയെ മാത്രം ആശ്രയിച്ചു നമുക്ക് മുന്നോട്ടു പോവാന്‍ സാധിക്കാത്ത വിധം ആളുകള്‍ കാര്‍ഷിക മേഖലയില്‍ നിന്ന് പിന്മാറി കൊണ്ടിരിക്കുന്നു.
എന്നാല്‍ അറബിക്കടലിനപ്പുറം തങ്ങളുടെ കുടുംബം പോറ്റാനൊരു ജീവിത മാര്‍ഗ്ഗമുണ്ട് എന്ന് തിരിച്ചറിഞ്ഞ ആദ്യത്തെ പ്രവാസി മുതല്‍ ഇന്ന് വരെ പ്രവാസികളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് ഉയര്‍ച്ചയല്ലാതെ താഴ്ച ഉണ്ടായിട്ടില്ല. കോടിക്കണക്കിനു രൂപയാണ് ഈയിനത്തില്‍ കേരളത്തിലേക്ക് ഒഴുകുന്നത്. ഈ പണം അതാത് പ്രവാസി കുടുംബങ്ങളെ മാത്രമല്ല അഭിവൃദ്ധിപ്പെടുത്തിയത്. നമ്മുടെ കെട്ടിട നിര്‍മ്മാണ മേഖലയും അനുബന്ധ ചെറുകിട വ്യവസായങ്ങളും വിദഗ്ധഅവിദഗ്ധ തൊഴില്‍ മേഖലകളും പ്രവാസിയുടെ വിയര്‍പ്പിന്റെ നേട്ടം അനുഭവിക്കുന്നു. അതോടൊപ്പം പ്രവാസികളുടെ നേരിട്ടുള്ള നിക്ഷേപങ്ങളും സ്വന്തമായുള്ള മറ്റു സംരംഭങ്ങളും നമ്മുടെ സമ്പദ് ഘടനയുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നു.
പ്രവാസികള്‍ രണ്ടാംകിട പൗരന്മാരോ പുറമ്പോക്കുകാരോ അല്ല. മറിച്ച് ഈ സംസ്ഥാനത്തിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സുകള്‍ ആണെന്ന് ഇനിയെങ്കിലും അംഗീകരിക്കപ്പെടണം. അവരെ ജയില്‍പ്പുള്ളികളെ പോലെ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥമാഫിയയ്ക്ക് മൂക്ക് കയറിടുക തന്നെ വേണം. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്താല്‍ അവരുടെ മനോവീര്യം തകരുമെന്ന വാദം ബാലിശമാണ്. അന്യായമായ ചൂഷണങ്ങളില്‍ നിന്ന് പ്രവാസികളെ രക്ഷിക്കാന്‍ നമ്മുടെ കസ്റ്റംസ് സംവിധാനം ഒന്നുകൂടി പ്രോഫഷണലൈസ് ചെയ്യുകയും തൂണിന്റെ മറവില്‍ വെച്ച് കൈക്കൂലി ചോദിച്ചു വാങ്ങുന്ന ലജ്ജാകരമായ യാചന അവസാനിപ്പിക്കുകയുമാണ് വേണ്ടത്.