ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗാലറ്ററസെ-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരം 3-3 എന്ന ആവേശകരമായ സ്‌കോര്‍ ലൈനില്‍ സമനിലയില്‍ പിരിഞ്ഞിരുന്നു.
മത്സരത്തില്‍ ഗാലറ്ററസെക്ക് വേണ്ടി ഇരട്ടഗോള്‍ നേടി മികച്ച പ്രകടനമാണ് ഹക്കിം സിയാച്ച് നടത്തിയത്. രണ്ട് തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളുകളാണ് താരം നേടിയത്. ഈ മികച്ച പ്രകടനത്തിലൂടെ ഒരു പുതിയ നേട്ടം സ്വന്തമാക്കാനും സിയാച്ചിന് സാധിച്ചു.
ചാമ്പ്യന്‍സ് ലീഗിലെ ഒറ്റ മത്സരത്തില്‍ തന്നെ രണ്ട് ഡയറക്റ്റ് ഫ്രീകിക്ക് ഗോള്‍ നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടമാണ് ഹക്കിം സിയാച്ച് സ്വന്തമാക്കിയത്. മത്സരത്തിന്റെ 29′, 62′ മിനിട്ടുകളിലായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളുകള്‍ പിറന്നത്.
ഇതിനുമുമ്പ് ഈ നേട്ടത്തില്‍ എത്തിയത് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം റൊണാള്‍ഡോയും ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറും ആയിരുന്നു.
റൊണാള്‍ഡോ 2009ല്‍ സൂറിച്ചിനെതിരെയും നെയ്മര്‍ 2018ല്‍ ക്രവേന വെസ്ദക്കെതിരെയുമാണ് രണ്ട് ഫ്രീകിക്ക് ഗോളുകള്‍ നേടിയത്.
ഗാലറ്ററസെയുടെ ഹോം ഗ്രൗണ്ടായ റാംസ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 11ാം മിനിട്ടില്‍ അലെജാന്‍ഡ്രോ ഗാര്‍നാച്ചോയിലൂടെ റെഡ് ഡെവിള്‍സ് ആണ് ആദ്യം മുന്നിലെത്തിയത്. 18ാം മിനിട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസും 55 മിനിട്ടില്‍ സ്‌കോട് മക് ടോമിനയ് യുണൈറ്റഡിനായി ഗോളുകള്‍ നേടി.
എന്നാല്‍ 29′, 62′ മിനിട്ടുകളിലായിരുന്നു സിയാച്ചിന്റെ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളുകള്‍ പിറന്നത്. 71ാം മിനിട്ടില്‍ മുഹമ്മദ് കരീം അക്തുര്‍കൊഗ്‌ളുവും ഗോള്‍ നേടിയതോടെ മത്സരം 3-3 സമനിലയില്‍ പിരിയുകയായിരുന്നു.
സമനിലയോടെ ചാമ്പ്യന്‍സ് ഗ്രൂപ്പ് മായി മൂന്നാം സ്ഥാനത്താണ് ഗലാറ്ററസെ. അതേസമയം നാല് പോയിന്റുമായി അവസാനസ്ഥാനത്താണ് റെഡ് ഡെവിള്‍സ്.
Content Highlight: Hakim Ziyech is the third player to score two direct free kick goals in a Champions League game.