| Friday, 25th September 2015, 11:14 am

എന്തുകൊണ്ടാണ് ഹജ്ജ് ഇപ്പോഴും അപകടകരമായി നിലനില്‍ക്കുന്നത്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

മക്ക: മിനായില്‍ കഴിഞ്ഞദിവസം തിക്കിലും തിരക്കിലും പെട്ട് 717 പേര്‍ മരിക്കുകയും 805 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരു വിഭാഗം തീര്‍ത്ഥാടകര്‍ സമയക്രമം തെറ്റിച്ച് പ്രവേശിച്ചതാണ് അപകടത്തിനുകാരണമായതെന്നാണ് സൗദി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

2മില്യണ്‍ (20ലക്ഷം) ത്തിലധികം ആളുകളെയാണ് ഇത്തവണ ഹജ്ജിനു പ്രതീക്ഷിച്ചിരുന്നത്. ഹജ്ജിനു ആളുകള്‍ വര്‍ധിക്കുന്നതുകൊണ്ടുതന്നെ ഈ പ്രദേശം കൂടുതല്‍ കൂടുതല്‍ അപകടസാധ്യതയുള്ള മേഖലയായി മാറിക്കൊണ്ടിരിക്കുകയാണ്.

ഹജ്ജ് സമയത്ത് ദുരന്തമുണ്ടാകുന്നത് ഇതാദ്യമായല്ല. ഈ വര്‍ഷത്തെ ആദ്യ ദുരന്തവും അല്ല ഇത്. സെപ്റ്റംബര്‍ ആദ്യം മെക്കയില്‍ ഹറം പള്ളിയ്ക്കു സമീപം നിര്‍മാണത്തിലിരിക്കുന്ന ക്രയിന്‍ തകര്‍ന്ന് 100ലേറെ പേരാണ് മരിച്ചത്. മുന്‍വര്‍ഷങ്ങളിലും സമാനമായ ദുരന്തങ്ങള്‍ ഈ മേഖലയില്‍ ഉണ്ടായിട്ടുണ്ട്. 1990ല്‍ ഉണ്ടായ ദുരന്തത്തില്‍ 1400 പേര്‍ക്കാണ് ജീവന്‍നഷ്ടമായത്.

ജനസംഖ്യ വര്‍ധിക്കുന്നതും ഹജ്ജ് ചിലവു വഹിക്കാന്‍ സാധിക്കുന്നവരുടെ എണ്ണം കൂടുന്നതുമെല്ലാം തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.


എന്തുകൊണ്ടാണ് ഹജ്ജ് ഇപ്പോഴും അപകടകരമായി നിലനില്‍ക്കുന്നത്?

കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളായി ഹജ്ജിനു പോകുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ജനസംഖ്യാവര്‍ധനവും മക്ക മേഖലയിലും ആഗോളതലത്തിലും ഗതാഗത സൗകര്യങ്ങള്‍ വര്‍ധിച്ചതുമെല്ലാം ഹജ്ജിനെത്തുന്നവരുടെ എണ്ണം വര്‍ധിക്കാനിടായാക്കി.

1950ല്‍ കെന്റുക്കി യൂണിവേഴ്‌സിറ്റിയിലെ സ്വന്‍മുള്ളര്‍ എഴുതിയത് വര്‍ഷം 100,000ത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ഹജ്ജിനു പോകുന്നതെന്നാണ്. 1970ല്‍ അരമില്യണ്‍ ആളുകള്‍ ഹജ്ജില്‍ പങ്കെടുത്തു. 983ലാണ് ഹജ്ജിനെത്തുന്നവരുടെ എണ്ണം ഒരു മില്യണ്‍ കവിഞ്ഞത്. ഇപ്പോള്‍ വര്‍ഷം ശരാശരി 2 മില്യണ്‍ ആളുകളാണ് ഹജ്ജിനെത്തുന്നത്.

മേല്‍പ്പറഞ്ഞ കണക്കുകളെല്ലാം വെറും ഔദ്യോഗികമായ ഊഹാപോഹങ്ങള്‍ മാത്രമാണ്. ഓരോ വര്‍ഷവും ഹജ്ജിനെത്തുന്നവരുടെ എണ്ണം നിയന്ത്രിക്കാന്‍ കര്‍ശന വ്യവസ്ഥകള്‍ സൗദി അറേബ്യ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും തീര്‍ത്ഥാടകരുടെ എണ്ണം പൂര്‍ണമായി നിയന്ത്രിക്കാന്‍ അവര്‍ക്കാവുന്നില്ല. വര്‍ഷം ഒരു മില്യണോളം രജിസ്‌ട്രേഡ് അല്ലാത്ത തീര്‍ത്ഥാടകര്‍ സൗദി അറേബ്യയില്‍ എത്താറുണ്ടെന്നാണ് മുളളര്‍ പറയുന്നത്.

“ജനങ്ങളുടെ ഒഴുക്ക് കൂടുന്നതാണ് ഹജ്ജിനിടെയുണ്ടാകുന്ന വന്‍ദുരന്തങ്ങള്‍ക്കു കാരണം” എന്ന് പ്രമുഖ പണ്ഡിതന്മാരായ ഹാനി അല്‍നാബുല്‍സിയും ജോണ്‍ ഡ്രൂറിയും എഴുതുന്നു.” ഹജ്ജിനെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം 1മില്യണില്‍ നിന്നും ഇരട്ടിയായ കാലഘട്ടത്തില്‍ (1982-2010) നിരവധി ദുരന്തങ്ങളും നമ്മള്‍ കണ്ടു(1994, 1998, 2001, 2004)സാന്ദ്രത വര്‍ധിക്കുന്നതും സുരക്ഷാ ഭീഷണി വര്‍ധിക്കുന്നതും തമ്മിലുള്ള ബന്ധം ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണിത്.” അവര്‍ എഴുതുന്നു.

അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കുന്നതിനുമായി കോടിക്കണക്കിനു രൂപയാണ് സൗദി അറേബ്യ ചിലവഴിക്കുന്നത്.

എന്നാല്‍ സര്‍ക്കാറിന്റെ ഇത്തരം വികസന പദ്ധതികളില്‍ പലതും വിവാദങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യവികസനത്തിനുള്ള ചില പദ്ധതികളും വാണിജ്യ, സുഖസൗകര്യ വികസനങ്ങളും മക്കയ്ക്കു സമീപമുള്ള വിശുദ്ധമേഖലകള്‍ക്ക് രൂപമാറ്റം വരുത്തിയെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഹജ്ജ് ഉംറ തീര്‍ത്ഥാടനത്തിലൂടെ ആറു ലക്ഷം കോടി ഇന്ത്യന്‍ രൂപയാണ് (600കോടി പൗണ്ട്) സൗദി അറേബ്യയ്ക്ക് ഒരു വര്‍ഷം ലഭിക്കുന്നത്. അതുകൊണ്ടുതന്നെ പരമാവധി ആളുകളെ ഹജ്ജിനെത്തിക്കാനാണ് സൗദി അറേബ്യ താല്‍പര്യപ്പെടുന്നത്.

We use cookies to give you the best possible experience. Learn more