പോര്‍ട്ട് ഓ പ്രിന്‍സ്: ഹെയ്ത്തി പ്രസിഡന്റ് ജോവനല്‍ മോസ് സ്വവസതിയില്‍വെച്ച് വെടിയേറ്റു മരിച്ചു. ഹെയ്ത്തിയില്‍ ഇടക്കാല പ്രധാനമന്ത്രിയായ ക്ലോഡ് ജോസഫാണ് ഇക്കാര്യം അറിയിച്ചത്. അക്രമത്തില്‍ പരിക്കേറ്റ് ഗുരുതര പരുക്കുകളോടെ ജോവനലിന്റെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നു.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു അക്രമമെന്നും അക്രമികള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. 53 വയസ്സുകാരനായ ജുവനില്‍ മുഈസ് തന്റെ മുന്‍ഗാമിയായ മിഷേല്‍ മാര്‍ട്ടലി 2017 ഫെബ്രുവരിയില്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് അധികാരത്തിലേറിയത്.
ജുവനില്‍ മുഈസിന് നേരെയുണ്ടായ ആക്രമണം മനുഷ്യത്വ രഹിതവും ക്രൂരവുമാണെന്ന് പ്രധാനമന്ത്രി ക്ലോഡ് ജോസഫ് പറഞ്ഞു.
‘സ്പാനിഷ് സംസാരിക്കുന്ന ചിലര്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം പ്രസിഡന്റിന്റെ സ്വകാര്യ വസതി ആക്രമിച്ച് പ്രസിഡന്റിനെ കൊലപ്പെടുത്തുകയായിരന്നു.’ ക്ലോഡ് പ്രസ്താവനയില്‍ അറിയിച്ചു.
ഈ വര്‍ഷം തുടക്കംമുതല്‍ ഹെയ്ത്തിയിലെ രാഷ്ടീയ സാഹചര്യങ്ങള്‍ പ്രസിഡന്റിന് എതിരായിരുന്നു. ദാരിദ്ര്യവും രാഷ്ട്രീയ അസ്ഥിരതയും വര്‍ധിച്ചതോടെയാണ് ഹെയ്തിയില്‍ അക്രമങ്ങള്‍ വര്‍ധിച്ചത്. ഭക്ഷണക്ഷാമം ഇവിടെ രൂക്ഷമാണ്.
വലിയ തരത്തിലുള്ള പ്രക്ഷോഭങ്ങളാണ് അദ്ദേഹത്തിനെതിരെ നടന്നിരുന്നത്. സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങളും അഴിമതി ആരോപണങ്ങളുമെല്ലാം നിറഞ്ഞുനിന്നിരുന്നു.