| Wednesday, 2nd January 2013, 6:54 am

മുടി കെട്ടാം പുതിയ സ്റ്റൈലില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നീളമുള്ള മുടിയായാലും അല്പം നീളം കുറഞ്ഞ മുടിയായാലും അത് വൃത്തിയായി ചീകിയൊതുക്കി കെട്ടുന്നത് കാണാന്‍ ഒരു പ്രത്യേക ഭംഗിയാണ്. ഒരിഴപോലും തെറ്റിപ്പോകാതെ കൃത്യമായി പിന്നിയിട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെ ഇഴതെറ്റാതെ മുടി കെട്ടുന്ന പെണ്‍കുട്ടികള്‍ ചുരുക്കമേ ഉണ്ടാവകയുള്ളൂ.[]

പരമാവധി മുടി പാറിയൊതുക്കി അലസമായിട്ട് ഇടാനാണ് പലര്‍ക്കും ഇഷ്ടം. ഇന്നത്തെ ന്യൂ ജനറേഷന് ക്ലാസി സ്റ്റൈലായ സൈഡ് ബ്രൈഡിനോടാണ് കൂടുതല്‍ താത്പര്യം.

മുടി ചെരിഞ്ഞ് വകഞ്ഞ ശേഷം ഒരു സൈഡിലൂടെ മുന്നേലേക്ക് എടുത്തിട്ട് നന്നായി ബ്രഷ് ചെയ്യുക. എന്നിട്ട് അങ്ങനെ ഇട്ട് തന്നെ മുടി പിന്നുക. പിന്നല്‍ കൃത്യമായി ഒരു വശത്തേക്ക് ചരിഞ്ഞിരിക്കണം.

പിന്നി അറ്റത്ത് ഒരു ബാന്റ് ഇട്ട ശേഷം ഓരോ പിന്നലിന്റേയും ഇടയില്‍ നിന്ന് അല്പം മുടി പുറത്തേക്ക് ഇളക്കിയിട്ടാല്‍ മെസ്സി സൈഡ് ബ്രെയ്ഡ് ആയി. മുടിയുടെ അറ്റം നീണ്ട് കിടക്കുന്നതാണ് കൂടുതല്‍ ഭംഗി.

മുടി പിന്നിയിടുന്നതിന്റെ വേറൊരു സ്റ്റൈല്‍ ആണ് ഡച്ച് ബ്രെയ്ഡ്. സാധാരണ രീതിയില്‍ മുടി പിന്നുമ്പോള്‍ മൂന്നായി വിഭജിച്ച മുടിയുടെ ഓരോ ഭാഗവും മുന്‍പെടുത്തതിന്റെ മുകളിലേക്കാണ് കൊണ്ടുപോകുന്നത്.

എന്നാല്‍ ഡെച്ച് ബ്രെയ്ഡില്‍ അല്പം മുടി മൂന്ന് ഭാഗമായി പകുത്തെടുത്ത് വലതുവശത്തെ ഭാഗം ആദ്യം നടുക്കുള്ള ഭാഗത്തിന് അടിയിലേക്ക് കൊണ്ടുപോകുന്നു. പിന്നീട് ഇടതുവശത്തെ ഭാഗം വലതുവശത്തെ മുടിയുടെ അടിയിലേക്ക് കൊണ്ടുപോകുന്നു.

ഓരോ പിന്നലിലും കൂടുതല്‍ കൂടുതല്‍ മുടി ചേര്‍ത്താണ് പിന്നുന്നത്. ഇരു വശത്തും മുടി കൂട്ടിച്ചേര്‍ക്കാവുന്നത് ഒരേ അളവിലായിരിക്കണം.

We use cookies to give you the best possible experience. Learn more