മുടികൊഴിച്ചില്‍: ചില തെറ്റിദ്ധാരണകള്‍
Life Style
മുടികൊഴിച്ചില്‍: ചില തെറ്റിദ്ധാരണകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th May 2013, 2:21 pm

[]മുടികൊഴിച്ചില്‍ പ്രായ-ലിംഗ വ്യത്യാസമില്ലാതെ എല്ലാവരേയും ഒരേ പോലെ അലട്ടുന്ന പ്രശ്‌നമാണ്. ഇത് പരിഹരിക്കാനായി പലരും പല വഴികള്‍ പരീക്ഷിക്കുമെങ്കിലും അവസാനം വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥയാണ് ഉണ്ടാവുക.

ആദ്യം മനസ്സിലാക്കേണ്ടത് മുടി ചുമ്മാ കൊഴിയില്ല എന്നതാണ്. കൊഴിയുന്നതിന് കാരണമുണ്ടാകും. മാനസികവും ശാരീരികവുമായ കാരണങ്ങള്‍ കൊണ്ടാകാം മുടി കൊഴിയുന്നത്.[]

പല കാരണങ്ങളാണ് മുടികൊഴിച്ചിലിന് പറയുന്നത്. ഇതില്‍ പലതും കളവുമാണ്. അങ്ങനെ ചില കാരണങ്ങള്‍ നോക്കാം.

1. എ.സിയില്‍ ഏറെ നേരം ഇരിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകാം. എ.സി നിങ്ങളുടെ മുടി വരണ്ട് പോകുന്നതിന് കാരണമാകും. ഇതാണ് മുടികൊഴിച്ചില്‍ ഉണ്ടാക്കുന്നത്. എ്ന്നാല്‍ ഇങ്ങനെ പറയുന്നതിന് യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ല എന്ന് ഓര്‍ക്കേണ്ടതാണ്.

2. മുടികൊഴിച്ചില്‍ കഷണ്ടിയുടെ ലക്ഷണമാണ് എന്നും പറയുന്നവരുണ്ട്. ഇങ്ങനെ പറയുന്നവര്‍ ഇതും കൂടി ഓര്‍ക്കണം, ദിവസേന ഒരാളുടെ തലയില്‍ നിന്ന് നൂറ് മുടി വരെ കൊഴിയും. ഇത് സ്വാഭാവികമാണ്. എന്നാല്‍ ഇതില്‍ കൂടുതല്‍ മുടി കൊഴിയുന്നുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്.

3. ഹെയര്‍സ്മൂത്തിങ്ങും സ്‌ട്രെയ്റ്റനിങ്ങും മുടികൊഴിച്ചിലിന് വഴിവെച്ചേക്കും എന്നും പറയപ്പെടുന്നു. എന്നാല്‍ ഇതിന് ശാസ്ത്രീയമായ യാതൊരു വിശദീകരണവുമില്ല. ഇത്തരം കാര്യങ്ങള്‍ മുടികൊഴിച്ചിലിന് കാരണമാകില്ല.

4. തലയോട്ടിയില്‍ മസാജ് ചെയ്താല്‍ മുടികൊഴിച്ചില്‍ കുറയും എന്നും ശ്രുതിയുണ്ട്. എന്നാല്‍ രക്തയോട്ടവും മുടിയുടെ വളര്‍ച്ചയും തമ്മില്‍ ബന്ധമൊന്നുമില്ല. മാത്രമല്ല, മുടിയില്‍ ചീപ്പ് വല്ലാതെ ഉപയോഗിക്കുന്നത് മുടിക്ക് ദോശമേ ചെയ്യുകയുമുള്ളൂ.

5. മുടി മുറിച്ചാല്‍ പിന്നീട് വളരുന്ന മുടിക്ക് നല്ല തിക്കുണ്ടാകുമെന്ന ധാരണ പൊതുവേ എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ഇത് വെറും തെറ്റിദ്ധാരണ മാത്രമാണ്. മുടി മുറിച്ച് കഴിഞ്ഞാല്‍ കട്ടി തോന്നുന്നത് ബേസില്‍ മുടി കട്ടിയായത് കൊണ്ട് മാത്രമാണ്.

6. മുടിയുണക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകില്ല.

7. മുടി കൊഴിച്ചില്‍ തടയാന്‍ പൂര്‍ണമായ മാര്‍ഗം ഒന്നും തന്നെയില്ലെന്ന് ആദ്യം മനസ്സിലാക്കണം. നാം ജീവിച്ചിരിക്കുന്നിടത്തോളം കാലം മുടി കൊഴിയുക തന്നെ ചെയ്യും. മുടിയുടെ ആരോഗ്യത്തിന് വേണ്ടിയുള്ള കാര്യങ്ങളാണ് ചെയ്യേണ്ടത്.