മുടി കൊഴിച്ചില്‍ തടയാന്‍ ഹെയര്‍പാക്കുകള്‍ വീട്ടില്‍ തന്നെ
Life Style
മുടി കൊഴിച്ചില്‍ തടയാന്‍ ഹെയര്‍പാക്കുകള്‍ വീട്ടില്‍ തന്നെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd June 2019, 9:19 pm

ഏത് കാലാവസ്ഥയിലും മുടി കൊഴിച്ചിലിന് യാതൊരു കുറവുമില്ലെന്നാണ് പലരുടെയും പരാതി. തിരക്കേറിയ ജീവിതത്തിനിടയില്‍ ആരും മുടി കാര്യമായി ശ്രദ്ധിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നത്. എന്നാല്‍ വീട്ടില്‍ ചെയ്യാവുന്ന ചില ഹെയര്‍പാക്കുകള്‍ മുടിക്കൊഴിച്ചിലിന് നല്ലൊരു പരിഹാരമാണ്.

 

 

എഗ്ഗ് ഹെയര്‍പാക്ക്

ഒരു മുട്ടയും രണ്ട് ടീസ്പൂണ്‍ തൈരും നന്നായി മിക്‌സ് ചെയ്യുക.10 മിനിറ്റ് വെച്ച ശേഷം മുടിയിഴകളിലും തലയോട്ടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. ഉണങ്ങിയ ശേഷം പച്ചവെള്ളത്തില്‍ മുടി വൃത്തിയായി കഴുകുക. മുട്ടയുടെ മണം പോകും വരെ കഴുകുന്നതാണ് നല്ലത്. ആഴ്ചയില്‍ മൂന്ന് തവണ ഈ പാക്ക് ചെയ്യേണ്ടതാണ്. നല്ല ഫലം ലഭിക്കും.

 

 

തേങ്ങാപ്പാല്‍ പാക്ക്

മുടിയുടെ പലവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നല്ലൊരു മാര്‍ഗമാണ് തേങ്ങാപ്പാല്‍. ഒരു തേങ്ങയുടെ പാല്‍ നന്നായി പിഴിഞ്ഞെടുത്ത ശേഷം രാത്രിയില്‍ ഉറങ്ങാന്‍ കിടക്കും മുമ്പ് നന്നായി തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. ഒരു തോര്‍ത്ത് തലയില്‍ ചുറ്റി ഉറങ്ങാന്‍ കിടക്കാം. രാവിലെ കഴുകി കളയുക.
ഈ പാക്ക് സ്ഥിരം ചെയ്യുന്നത് മുടി പൊട്ടിപോകുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ്.

ഗ്രീന്‍ ടീ പാക്ക്
രണ്ട് ഗ്രീന്‍ ടീ ബാഗുകള്‍ ഒരു കപ്പ് ചൂടുവെള്ളത്തില്‍ ഇട്ടുവെക്കുക. ഈ വെള്ളം കൊണ്ട് തലയോട്ടി കഴുകുക. ഇത് ഇടക്കിടെ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

കറ്റാര്‍വാഴ പാക്ക്

കറ്റാര്‍വാഴയുടെ ജെല്ലും ഒലീവ് ഓയിലും മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. 15 മിനിറ്റിന് ശേഷം കഴുകു കളയാം.