| Wednesday, 17th June 2015, 1:40 pm

മുടി വെട്ടുന്നതിലും ഉണ്ട് കാര്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്ത്രീകള്‍ ഏറെ പ്രാധാന്യത്തോടെ കാണുന്ന ഒന്നാണ് മുടി. മുടിയ്ക്ക് അഴകു നല്‍കുന്നതില്‍ ഹെയര്‍കട്ടിന് ഏറെ പ്രാധാന്യമുണ്ട്. ഓരോ മുപ്പത് ദിവസം കഴിയുന്തോറും മുടിയുടം അറ്റം വെട്ടിയൊതുക്കുന്നത് നല്ലതാണ്. മുടി വെട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍ പറയാം.

മുടി മുറിക്കുന്നതിനു മുമ്പ് മുടി നന്നായി വാഷ് ചെയ്യാന്‍ മറക്കരുത്. പാര്‍ലറില്‍ എത്തി വാഷ് ചെയ്യുന്നതാണ് നല്ലത്. അല്പം നനവോടുകൂടി ഇരുന്നാല്‍ ഏറ്റക്കുറച്ചില്‍ ഇല്ലാതെ മുടി വെട്ടാന്‍ സാധിക്കും. ഉള്ള നീളം കളയാതെ ലുക് മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചിപ്ഡ് ഫെതര്‍കട്ട് നന്നായി ഇണങ്ങും.

കട്ടി കുറഞ്ഞ മുടിയുള്ളവര്‍ ഫെതര്‍കട്ട് ചെയ്യുന്നത് ഒഴിവാക്കണം. ഇത് മുടി ഒന്നുകൂടി കട്ടികുറച്ചു കാണിക്കുകയേ ഉള്ളൂ.

കനംകുറഞ്ഞ മുടി ഒരുപാട് നീളത്തില്‍ കിടക്കുന്നതും ഭംഗിയല്ല. നീളം കുറച്ചുവെട്ടിയാല്‍ കുറച്ചുകൂടി കട്ടി തോന്നിക്കും.

ബോബ് സ്‌റ്റൈല്‍ സ്വീകരിക്കുന്നതും കട്ടി കുറഞ്ഞ മുടിക്കു നല്ലതാണ്. ഇങ്ങനെ വെട്ടുന്ന മുടി നീട്ടുകയോ ചുരുട്ടുകയോ ചെയ്യും.

We use cookies to give you the best possible experience. Learn more