നിങ്ങള്‍ക്ക് മുടി വേണമെന്നുണ്ടെങ്കില്‍ കുളിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
Daily News
നിങ്ങള്‍ക്ക് മുടി വേണമെന്നുണ്ടെങ്കില്‍ കുളിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th April 2016, 1:53 pm

beautiful-girl-long-hair-wideമുടി എങ്ങനെ വൃത്തിയാക്കണമെന്ന് അറിയാമെന്നാണ് പലരുടെയും ധാരണ. വര്‍ഷങ്ങളായി നിങ്ങള്‍ അത് ചെയ്യുന്നതാണ്. അതുകൊണ്ടുതന്നെ അത്തരമൊരു ധാരണ സാധാരണം.

എന്നാല്‍ പലപ്പോഴും ഈ അമിത ആത്മവിശ്വാസം നിങ്ങളുടെ മുടിയുടെ ആരോഗ്യം ഇല്ലാതാക്കും. താരന്‍, മുടികൊഴിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു പിന്നാലെ പോകേണ്ട ഇടവരുത്തുകയും ചെയ്യും.

മുടിവേരുകള്‍ മുതല്‍ അറ്റം വരെ വൃത്തിയാക്കുന്നതില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുറഞ്ഞത് ഈ 12 കാര്യങ്ങളിലെങ്കിലും അബദ്ധം പറ്റുന്നില്ലെന്ന് ഉറപ്പുവരുത്തുക.

1. മുടി നന്നായി കഴുകുക:

മുടിയില്‍ വെള്ളം ഒഴിച്ചാല്‍ മാത്രം പോര, കൈകൊണ്ട് അത് നന്നായി വൃത്തിയാക്കുകയും വേണം. അല്പം ഷാമ്പൂ കൊണ്ടുതന്നെ കൂടുതല്‍ വൃത്തി ഇത് നല്‍കും. തണുത്ത വെള്ളം ഉപയോഗിച്ചേ മുടി കഴികാവൂ.

2. ശരിയായ ഷാമ്പു ഉപയോഗിക്കുക
നിങ്ങളുടെ തലയോട്ടിക്കും മുടിക്കും യോജിച്ച ഷാമ്പു തെരഞ്ഞെടുക്കുക. വരണ്ട തലയോട്ടിക്കും എണ്ണമയമുള്ള തലയോട്ടിക്കും താരനുള്ള തലയോട്ടിക്കുമെല്ലാം പ്രത്യേകം പ്രത്യേകം ഷാമ്പുകളുണ്ട്.

3 ഷാമ്പു ലയിപ്പിക്കുക

തലയില്‍ ഷാമ്പു പുരട്ടുന്നതിനു മുമ്പ് അല്പം വെള്ളത്തില്‍ ഷാമ്പു ലയിപ്പിക്കുക. ഇത് ഷാമ്പുവിലെ കെമിക്കലുകളുടെ ഉയര്‍ത്ത് സത്ത കുറയ്ക്കാന്‍ സഹായിക്കും.

4 തലയോട്ടി മസാജ് ചെയ്യുക

തലയില്‍ ഷാമ്പു ഉപയോഗിക്കുമ്പോള്‍ വിരലുകള്‍ ഉപയോഗിച്ച് വൃത്താകൃതിയില്‍ തലയോട്ടി മസാജ് ചെയ്യുക. ഇത് അഴുക്കു കളയാനും തലയോട്ടിയില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാനും സഹായിക്കും.

5 കണ്ടീഷണര്‍ തലയോട്ടിക്കുവേണ്ടിയുള്ളതല്ല

കണ്ടീഷണര്‍ വളെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ അത് നിങ്ങളുടെ തലയോട്ടിക്കുവേണ്ടിയുള്ളതല്ല. മുടിയുടെ പകുതിയില്‍ നിന്നും അറ്റത്തേക്കാണ് കണ്ടീഷണര്‍ പുരട്ടേണ്ടത്. അല്പസമയത്തിനുശേഷമേ കഴുകി കളയാവൂ.

6 മുടിയിലെ കെട്ടുകള്‍ ഇല്ലാതാക്കുക

കണ്ടീഷന്‍ ചെയ്യുന്നതിനു മുമ്പ് മുടിയില്‍ കെട്ടുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക.

7. തലയില്‍ ചൂടുവെള്ളം ഒഴിക്കാതിരിക്കുക

തലകഴുകാന്‍ ഒരിക്കലും ചൂടുവെള്ളം ഉപയോഗിക്കരുത്. കണ്ടീഷണര്‍ റിമൂവ് ചെയ്യാന്‍ നന്നായി തണുത്ത വെള്ളം ഉപയോഗിക്കുക.

8. ഷാമ്പുവും കണ്ടീഷണറും വളരെക്കുറച്ചുമാത്രം ഉപയോഗിക്കുക.

9 തലയോട്ടി പരിശോധിക്കുക
കുളി കഴിഞ്ഞിറങ്ങും മുമ്പ് തലയോട്ടിയില്‍ നിന്നും ഷാമ്പു പൂര്‍ണമായി കഴുകി എന്ന് ഉറപ്പുവരുത്തുക. തലയോട്ട് തൊട്ടുനോക്കി പതയില്ലെന്ന് ഉറപ്പുവരുത്താം.

10 നനഞ്ഞ മുടി ചീകരുത്

നനഞ്ഞിരിക്കുമ്പോള്‍ മുടി വളരെ ബലം കുറഞ്ഞിരിക്കും. ഈ സമയത്ത് ചീകുമ്പോള്‍ പൊട്ടാനുള്ള സാധ്യത കൂടുതലാണ്.

11 മൃദുവായി തുടയ്ക്കുക

കുളിച്ച് കഴിഞ്ഞ് തല വളരെ മൃദുവായി മാത്രം തുടച്ചു വൃത്തിയാക്കുക.

12 നനഞ്ഞ മുടിയുമായി ഉറങ്ങരുത്

രാത്രി ഉറങ്ങുന്നതിന് മുമ്പ് മുടി നന്നായി ഉണങ്ങിയെന്ന് ഉറപ്പുവരുത്തുക. ഉറക്കത്തില്‍ നിന്നും അങ്ങോട്ടും ഇങ്ങോട്ടും തിരിയുമ്പോള്‍ മുടി പൊട്ടാനിടയുണ്ട്.