|

കേരളത്തില്‍ ഗൂഗിള്‍ ടി.വികളുമായി ഹൈം ഗ്ലോബല്‍; ഉദ്ഘാടനം ചെയ്ത് യൂസഫ് അലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അന്താരാഷ്ട്ര സാങ്കേതിക മികവോടെ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുവാന്‍ ഹൈം ഗ്ലോബല്‍. അന്താരാഷ്ട്ര നിലവാരമുള്ള ആദ്യ ഉത്പ്പന്നമെന്ന നിലയില്‍ ക്യു. എല്‍. ഇ. ഡി ടി.വി കളാണ് ഹൈം ഗ്ലോബല്‍ അവതരിപ്പിച്ചത്. കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ബോള്‍ഗാട്ടിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ലുലു ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ എം.എ യൂസഫ് അലിയാണ് ഹൈം ബ്രാന്‍ഡിനെ കേരളത്തിനായി അവതരിപ്പിച്ചത്.

ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകളില്‍ മാത്രം ലഭ്യമായിട്ടുള്ള ഗൂഗിള്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഹൈം ടി.വി യില്‍ ഉള്ളത്. നൂതനമായ സാങ്കേതികമികവോടെ സ്മാര്‍ട്ട് ടി.വി ഗൂഗിള്‍ ടി.വി മുതലായവയും ഹൈമിന്റേതായി വിപണിയിലിറങ്ങും. ഇന്ത്യക്ക് പുറമെ ഗള്‍ഫ് രാജ്യങ്ങളിലും നോര്‍ത്ത് അമേരിക്കന്‍ രാജ്യങ്ങളിലും ഹൈം ഗ്ലോബിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും.

ഹൈം പോലെയുള്ള ബ്രാന്‍ഡുകള്‍ നൂതനമായ സാങ്കേതിക മികവോടെ ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ തയ്യാറാവുകയെന്നത് അഭിനന്ദനാര്‍ഹമാണെന്ന് ഉദ്ഘാടന ചടങ്ങില്‍ യൂസഫലി പറഞ്ഞു.

‘ലോകം മുഴുവന്‍ സൂപ്പര്‍സോണിക്ക് യുഗത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഹൈം പോലെയുള്ള ബ്രാന്‍ഡുകള്‍ നൂതനമായ സാങ്കേതിക മികവോടെ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ തയ്യാറാവുകയെന്നത് അഭിനന്ദനാര്‍ഹമാണ്. നല്ല ഉത്പ്പന്നം, ന്യായ വില, നല്ല ടെക്നിക്കല്‍ സപ്പോര്‍ട്ട് ഇവ മൂന്നുമാണ് ഏതൊരു ഉത്പന്നത്തിന്റെയും വിജയരഹസ്യം. ഇനിയും ഹൈമിന്റേതായി ഉത്പ്പന്നങ്ങള്‍ ഇറക്കി ലോകം മുഴുവന്‍ വ്യാപിപ്പിക്കാന്‍ ഹൈമിന് സാധിക്കട്ടെ,’ അദ്ദേഹം പറഞ്ഞു.

ഹൈം ടി.വി ലോകത്തിലെ മുന്‍നിര ബ്രാന്‍ഡുകളോട് ചേര്‍ന്ന് നില്‍ക്കും വിധം പ്രവര്‍ത്തനം കാഴ്ചവയ്ക്കുമെന്നും കേരളത്തില്‍ ഹൈം അവതരിപ്പിച്ചിട്ടുള്ള വിപുലമായ സര്‍വീസ് നെറ്റ്വര്‍ക്ക് ശൃംഖല വഴി ഉയര്‍ന്ന നിലവാരത്തോടുകൂടിയുള്ള സര്‍വീസ് ഉറപ്പുവരുത്തുമെന്നും ഹൈം ഗ്ലോബല്‍ സെയില്‍സ് ഡയറക്ടര്‍ ഷൈന്‍ കുമാര്‍ പറഞ്ഞു.

നിലവില്‍ ലോകത്തെ ഏതൊരു മുന്‍നിര ബ്രാന്‍ഡുകളുമായും കിടപിടിക്കും വിധമാണ് ഓരോ ഹൈം ഉത്പ്പന്നങ്ങളും നിര്‍മിക്കപ്പെട്ടിരിക്കുന്നതെന്നും ഒരു മലയാളി എന്ന നിലയില്‍ ഹൈം ഗ്ലോബലിന്റെ ഉത്പ്പന്നങ്ങള്‍ ഈ ഓണക്കാലത്ത് മലയാളികളുടെ മുന്നില്‍ അവതരിപ്പിക്കുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ഹൈം ഗ്ലോബല്‍ മാനേജിങ് ഡയറക്ടര്‍ ഷാനു എം. ബഷീറും കൂട്ടിച്ചേര്‍ത്തു.

2025ഓടു കൂടി ഇന്ത്യയിലെ എല്ലാ വിപണികളിലും ഹൈം ഉത്പ്പന്നങ്ങള്‍ ലഭ്യമാകുമെന്നും 2024-25 വര്‍ഷങ്ങളില്‍ 1500 കോടി രൂപയുടെ വിറ്റുവരവാണ് ഹൈം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം മേയര്‍ അഡ്വക്കേറ്റ് എം. അനില്‍കുമാര്‍, എറണാകുളം എം.പി. ഹൈബി ഈഡന്‍, മുന്‍ മന്ത്രി ഇ.പി. ജയരാജന്‍, പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍, എ.എന്‍. രാധാകൃഷ്ണന്‍, ഇടുക്കി എം. പി. ഡീന്‍ കുര്യാക്കോസ്, നവാസ് മീരന്‍, വി.കെ. സി. മമ്മദ് കോയ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

അതേസമയം ഉന്നത നിലവാരത്തിലുള്ള ഗൂഗിള്‍ ടി.വികള്‍ക്ക് പുറമെ വാഷിങ് മെഷീന്‍, എയര്‍ കണ്ടീഷണറുകള്‍, മറ്റ് പേഴ്സണല്‍ ഗാഡ്ജറ്റ്‌സ് മുതലായവയും ഹൈമിന്റേതായി പുറത്തിറക്കുന്നുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സര്‍വീസ് നെറ്റ്വര്‍ക്കും ഹൈം ഉപഭോക്താക്കള്‍ക്കായി നല്‍കും.

content highlights: Haim Global with Google TV in Kerala; Yousafali inaugurated it