കറാച്ചി: ഇന്ത്യന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പാക്കിസ്ഥാന്‍ സന്ദര്‍ശനം തടയണമെന്ന് ലഷ്‌കര്‍ ഇ തൊയ്ബ മുന്‍ മേധാവി ഹാഫിസ് സഈദ്. കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാനായി പാകിസ്ഥാന്‍ ജമാഅത്തെ ഇസ്‌ലാമി പാര്‍ട്ടി വിളിച്ചു ചേര്‍ത്ത വിവിധ സംഘടനകളുടെ യോഗത്തിലാണ് ഹാഫിസ് സഈദ് ഈ കാര്യം ഉന്നയിച്ചത്. ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിര്‍ത്തിവയ്ക്കണമെന്നും ഹാഫിസ് സഈദ് ആവശ്യപ്പെട്ടു.
കാശ്മീര്‍ ജനതയുടെ സ്വാതന്ത്ര്യ സമരത്തെ ഭീകരവാദമാക്കി ചിത്രീകരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് യോഗത്തില്‍ വിവിധ സംഘടനകള്‍ ആരോപിച്ചു. യഥാര്‍ഥ വിഷയത്തില്‍ നിന്ന് ഐക്യരാഷ്ട്ര സഭയുടെ ശ്രദ്ധ തിരിക്കാണ് ശ്രമമെന്നും ആരോപണം ഉയര്‍ന്നു. ഇന്ത്യയിലേക്ക് സവാളയും ഉരുളക്കിഴങ്ങും ഇനി കയറ്റി അയക്കരുത്. പകരം കാശ്മീരിലെ ജനങ്ങള്‍ക്കായി ദുരിതാശ്വാസ സംവിധാനങ്ങള്‍ എത്തിക്കണമെന്നും ആവശ്യമുയര്‍ന്നു.
ഹാഫിസ് സഈദിന് പുറമെ ജമായത് ഉലമ ഇ ഇസ്‌ലാം ഫൈസല്‍ (ജെ.യു.ഐ.എഫ്) നേതാവും പാര്‍ലമെന്റ് കാശ്മീര്‍ കമ്മിറ്റി ചെയര്‍മാനുമായ മൗലാന ഫസലുര്‍ റഹ്മാന്‍, പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് നേതാവ് രാജ സഫറുള്‍ ഹഖ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.