| Saturday, 10th March 2018, 9:27 am

തനിക്ക് സ്വാതന്ത്ര്യം ലഭിച്ചു; പോപ്പുലര്‍ ഫ്രണ്ടിന് നന്ദിയെന്നും ഹാദിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സുപ്രീം കോടതി വിധിയിലൂടെ തനിക്ക് സ്വാതന്ത്ര്യം ലഭിച്ചെന്ന് ഹാദിയ. തന്റെ പ്രശ്‌നത്തില്‍ ആദ്യാവസാനം കൂടെ നിന്ന പോപ്പുലര്‍ ഫ്രണ്ടിന് നന്ദി പറയുന്നതായും ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു. സേലത്ത് നിന്ന് ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം സേലത്ത് നിന്ന് മടങ്ങി വന്ന ഹാദിയ പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ.അബൂബക്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു.

ആദ്യം മുസ്‌ലിം ആകാന്‍ ശ്രമിച്ചപ്പോള്‍ പല മുസ്‌ലിം സംഘടനകളും സഹായിച്ചില്ലെന്നും സഹായിച്ചവരെ മുസ്‌ലിം സംഘടനകള്‍ തന്നെ കുറ്റപ്പെടുത്തിയെന്നും ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു. ഹാദിയയോടൊപ്പം നിയമപരമായ പോരാട്ടത്തിലും അവസാനം വരെ ഉണ്ടാകുമെന്ന് പോപുലര്‍ ഫ്രണ്ട് അറിയിച്ചു.

ഷെഫീന്‍ ജഹാനും ഹാദിയയും തമ്മിലുള്ള വിവാഹം നിയമസാധുതയുള്ളതാണെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. നിയമപരമായി ഹാദിയയ്ക്ക് പഠനവുമായി മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞു.

ഭര്‍ത്താവ് ഷെഫീന്‍ ജഹാന്റെ ഹര്‍ജിയിലായിരുന്നു കോടതി വിധി. അതേസമയം എന്‍.ഐ.എ അന്വേഷണത്തിലോ കേസിലോ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി.
ഷെഫീന്‍ ജഹാനെതിരെയുള്ള അന്വേഷണവുമായി എന്‍.ഐ.എയ്ക്ക് മുന്നോട്ടുപോകാമെന്നും കോടതി പറഞ്ഞു.

ഹേബിയസ് കോര്‍പ്പസ് പരിഗണിച്ച് വിവാഹം റദ്ദാക്കിയ നടപടി തെറ്റാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഹൈക്കോടതി വിവാഹം റദ്ദാക്കിയ സാഹചര്യം നിലനില്‍ക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി.

https://www.facebook.com/mathrubhumidotcom/videos/10156295673672718/

We use cookies to give you the best possible experience. Learn more