കോഴിക്കോട്: പ്രശ്‌നങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ ഹാദിയ-ഷെഫിന്‍ ജഹാന്‍ ദമ്പതികള്‍ക്ക് വിവാഹ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചു. ട്വിറ്ററിലൂടെയാണ് ഷെഫിന്‍ ഇക്കാര്യം അറിയിച്ചത്.
ഒരുപാട് പ്രശ്‌നങ്ങള്‍ക്കിടയിലും ദെവത്തിന്റെ കൃപയാല്‍ ഒത്തുങ്കല്‍ പഞ്ചായത്തില്‍ നിന്നും വിവാാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു എന്നാണ് ഷെഫിന്‍ ട്വിറ്ററില്‍ കുറിച്ചത്.
ALSO READ: ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ്; മേരി കോമിന് സ്വര്‍ണം
ഒത്തുങ്കല്‍ പഞ്ചായത്തില്‍ നിന്നാണ് വിവാഹസര്‍ട്ടിഫിക്കറ്റ് നല്‍കിയത്. നിര്‍ബന്ധിത മത പരിവര്‍ത്തനം നടന്നതിന് തെളിവില്ലാത്തതിനാല്‍ ഹാദിയ കേസ് അടുത്തിടെ എന്‍.ഐ.എ അവസാനിപ്പിച്ചിരുന്നു.
ഹാദിയയുടെ പിതാവ് അശോകന്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഹാദിയ – ഷെഫിന്‍ വിവാഹം റദ്ദാക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഷെഫിന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.
അതേ സമയം ഹാദിയയുടെയും ഷെഫിന്റെയും വിവാഹം സുപ്രീംകോടതി അംഗീകരിച്ചതും കണക്കിലെടുത്താണ് എന്‍.ഐ.എ കേസ് അവസാനിപ്പിച്ചത്. ഷെഫിന്‍- ഹാദിയ വിവാഹത്തില്‍ ലൗജിഹാദ് ഇല്ലെന്നും ഇതു സംബന്ധിച്ച് ഇനി കോടതിയില്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നില്ലെന്നും എന്‍.ഐ.എ വ്യക്തമാക്കിയിരുന്നു.
മെയ് 24നാണ് ഹോമിയോ വിദ്യാര്‍ത്ഥിയായിരുന്ന ഹാദിയയും ഷെഫിനും തമ്മിലുള്ള വിവാഹം ഹൈക്കോടതി റദ്ദാക്കിയത്.
കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് എന്‍.ഐ.എ കേസ് ഏറ്റെടുക്കണമെന്ന് കോടതി ഉത്തരവിട്ടത്.