| Thursday, 30th November 2017, 9:18 am

ഷെഫിന്‍ ജഹാനുമായുള്ള ബന്ധം നിയമം മൂലം തടയാന്‍ ശ്രമിക്കും; സേലത്തെ കോളെജിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്നും ഹാദിയയുടെ അച്ഛന്‍ അശോകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഹാദിയയെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനുമായി കാണാന്‍ കോളെജ് അധികൃതര്‍ കൂട്ട് നില്‍ക്കുന്നെന്നാരോപിച്ച് സേലത്തെ ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളേജിനെതിരെ സൂപ്രീം കോടതിയെ സമീപിക്കുമെന്ന് ഹാദിയയുടെ അച്ഛന്‍ അശോകന്‍.

ഹാദിയയുടെ സുരക്ഷ കോളെജ് അധികൃതര്‍ ശ്രദ്ധിക്കുന്നില്ല ഭര്‍ത്താവ് ഷെഫിന്‍ ജഹാനെയും മാധ്യമങ്ങളെയും കാണാന്‍ ഹാദിയക്ക് കോളെജ് അവസരങ്ങള്‍ ഉണ്ടാക്കി കൊടുക്കുകയാണ്. ഇത് സമ്മതിക്കില്ല. ഷെഫിന്‍ ജഹാനുമായി സംസാരിച്ചെന്ന് ഹാദിയ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചതെന്നും അശോകന്‍ ആരോപിച്ചു.

മകള്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതില്‍ കോളേജ് പുര്‍ണ്ണ പരാജയമാണെന്നും ഷെഫിന്‍ ജഹാനുമായുള്ള ബന്ധം നിയമത്തിന്റെ സഹായത്തോടെ തടയാന്‍ താന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


Also Read പോലീസ് കാവലില്‍ ഹാദിയയെ ഘര്‍വാപസി നടത്താന്‍ ശ്രമിച്ചത് സര്‍ക്കാര്‍ അന്വേഷിക്കണം; സുപ്രിം കോടതി വിധി പ്രതീക്ഷയ്‌ക്കൊത്തുള്ളതല്ലെന്നും സ്വാമി അഗ്നിവേശ്


എന്നാല്‍ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ കൃത്യമായ നടപടികള്‍ അനുസരിച്ചുകൊണ്ടാണ് കുട്ടിയെ കാണാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനെ തടുക്കാന്‍ കഴിയില്ലെന്ന് ഹാദിയയുടെ സുപ്രിം കോടതി നിയോഗിച്ച രക്ഷിതാവും കോളേജ് ഡീനുമായ ജി. കണ്ണന്‍ അറിയിച്ചു.

അതേസമയം സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് വീണ്ടും പഠനം പൂര്‍ത്തിയാകാകന്‍ സേലത്തെ ഹോമിയോ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസമാണ് ഹാദിയ എത്തിയത്. തനിക്ക പൂര്‍ണ്ണ സ്വാതന്ത്രം ആണ് വേണ്ടതെന്നും, ഭര്‍ത്താവുമായി ഒരുമിച്ച് ജീവിക്കണം എന്നും ഹാദിയ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more