| Wednesday, 30th August 2017, 2:45 pm

ഹാദിയയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ച യുവതിയുടെ ഭര്‍ത്താവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വൈക്കം: ഹാദിയയക്ക് പുസ്തകങ്ങളും ചിത്രങ്ങളും സമ്മാനങ്ങളുമായി സന്ദര്‍ശിക്കാനെത്തിയ വനിതാപ്രവര്‍ത്തകരിലൊരാളുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫൈസല്‍ ഹസൈനാര്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയത് കൊണ്ടു പോയതായി വനിതാ പ്രവര്‍ത്തകര്‍ ഫേസ്ബുക്കിലൂടെ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്/ മുഹ്‌സിന അബ്ബാസ്

“ഹാദിയയുടെ വീട്ടില്‍ പോയത് അഞ്ച് സ്ത്രീകളാണ്. അവരാണ് ഹാദിയയെ കാണാന്‍ ശ്രമിച്ചത്. ഹാദിയ എന്ന സ്ത്രീ അനുഭവിക്കുന്ന മനുഷ്യാവകാശലംഘനം കണ്ടുനില്‍ക്കാനാനവത്തതുകൊണ്ടാണ് അവര്‍ ഇറങ്ങിത്തിരിച്ചത്. പൂക്കളും വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ സമ്മാനപ്പൊതികളുമാണ് അവരുടെ പക്കലുണ്ടായിരുന്നത്. അല്ലാതെ തോക്കോ വെടിയുണ്ടകളോ മാരകായുധങ്ങളോ അല്ല..!! യാതൊരുവിധ പ്രകോപനവും സൃഷ്ടിക്കാതെ തീര്‍ത്തും സമാധാനപരമായി അഞ്ച് സ്ത്രീകള്‍ നടത്തിയ ഒരു സന്ദര്‍ശനത്തിന് പോലീസ് ഇപ്പോള്‍ ഷബ്‌ന സുമയ്യയുടെ ഹസ്ബന്റ് ഫൈസല്‍ ഹസൈനാരെ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്..!!”


Read more:  ഹാദിയയുടെ വീട്ടില്‍ സ്ത്രീകളുടെ പ്രതിഷേധം: തന്നെ രക്ഷിക്കൂവെന്ന് ജനലിലൂടെ ഹാദിയ- വീഡിയോ കാണാം


നേരത്തെ ഹാദിയയുടെ വീട്ടിലേക്കാണ് യുവതികള്‍ എത്തിയിരുന്നത്. ഹാദിയയ്ക്ക് ചില പുസ്തകങ്ങളും മധുരപലഹാരങ്ങളും എത്തിക്കാനായാണ് തങ്ങള്‍ ഇവിടെ എത്തിയത്. അവരെ കാണണമെന്നുപോലും തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. കൊണ്ടുവന്ന സാധനങ്ങള്‍ അവര്‍ക്ക് കൊടുക്കണമെന്ന ആഗ്രഹമേ തങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ. ഇവര്‍ പറഞ്ഞു.

എന്നാല്‍ തങ്ങള്‍ കൊണ്ടുവന്നതൊന്നും ഹാദിയയ്ക്ക് ആവശ്യമില്ലെന്നാണ് അവരുടെ അച്ഛന്‍ പറഞ്ഞത്. ഇതിനിടെ തന്നെ രക്ഷിക്കണമെന്ന് ജനലിലൂടെ അപേക്ഷിക്കുന്ന ഹാദിയയെയാണ് തങ്ങള്‍ക്ക് കാണാനായതെന്നും ഇവര്‍ പറയുന്നു.

” ഇത് കടുത്ത മനുഷ്യാവകാശ ധ്വംസനമാണ്. 25 വയസുപ്രായമായ ഒരു സ്ത്രീ ഇവിടെ വീട്ടുതടങ്കലില്‍ ഇങ്ങനെ ഇരിയ്ക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ മൂന്നുമാസമായി. “വനിതാ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു

We use cookies to give you the best possible experience. Learn more