| Tuesday, 6th March 2018, 11:31 am

ഹാദിയ മനുഷ്യ ബോംബാകുന്നതിന് സാക്ഷിയാകേണ്ടി വരുമായിരുന്നു; മകള്‍ മുസ്‌ലീം ആകുന്നതിനെ എതിര്‍ത്തിട്ടില്ലെന്നും പിതാവ് അശോകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹാദിയ മുസ്‌ലീമായി ജീവിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് അച്ഛന്‍ അശോകന്‍ സുപ്രിംകോടതിയില്‍. തീവ്രവാദ സ്വാധീനത്തെയാണ് താന്‍ എതിര്‍ത്തതെന്നും അശോകന്‍ പറയുന്നു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് അശോകന്‍ നിലപാട് വ്യക്തമാക്കിയത്.

തന്റെ ഭാര്യ ഒരു ഹിന്ദുമത വിശ്വാസിയാണ്. താനൊരു നിരീശ്വരവാദിയാണ്. മകള്‍ ഇസ്‌ലാമില്‍ വിശ്വസിക്കുന്നതില്‍ എതിര്‍പ്പൊന്നുമില്ല. പക്ഷേ മകള്‍ തീവ്രവാദികളുടെ പിടിയില്‍ അകപ്പെടുന്നത് തടയണമെന്നും അശോകന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.


Dont Miss മിസ്റ്റര്‍ പ്രണവ് മോഹന്‍ലാല്‍, അധികാരവും പ്രിവിലേജും ഉപയോഗിച്ച് നിങ്ങള്‍ നടത്തുന്ന യാത്രകള്‍ മഹത്വവത്കരിക്കപ്പെടുന്നത് പരമബോറാണ്


ഹാദിയയുടെ സുഹൃത്ത് അമ്പിളി പിന്തിരിപ്പിച്ചില്ലായിരുന്നെങ്കില്‍ മകള്‍ ഫാസില്‍ മുസ്തഫയുടെ രണ്ടാം ഭാര്യയായി യമനില്‍ എത്തുമായിരുന്നെന്നും അശോകന്‍ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

ഫാസില്‍ മുസ്തഫ ഷെറിന്‍ ഷഹാന ദമ്പതികളും ആയി ഹാദിയയുടെ ബന്ധത്തെ കുറിച്ചുള്ള എന്‍.ഐ.എ അന്വേഷണ റിപ്പോര്‍ട്ട് കോടതി പരിശോധിക്കണമെന്നും അശോകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹാദിയയെ യമനിലേക്ക് കൊണ്ടുപോകാന്‍ നടന്ന ആദ്യ ശ്രമത്തെ കുറിച്ച് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത പുതിയ സത്യവാങ്മൂലത്തിലാണ് അശോകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഹാദിയയുടെ അടുത്ത സുഹൃത്തായ അമ്പിളിയില്‍ നിന്ന് അടുത്തിടെയാണ് ഇക്കാര്യം അറിഞ്ഞത് എന്നും സത്യവാങ്മൂലത്തില്‍ അശോകന്‍ പറയുന്നു. 2015 ല്‍ മലപ്പുറം സ്വദേശി ആയ ഷാനിബുമായി നടത്തിയ ഇന്റര്‍നെറ്റ് ചാറ്റിങ്ങിലൂടെ ആണ് അഖില ഇസ്‌ലാം മതത്തിലേക്ക് ആകൃഷ്ടയാകുന്നതെന്നും അശോകന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

ഷാനിബ് മൂത്ത സഹോദരി ആയ ഷെറിന്‍ ഷഹാനയെ ഹാദിയയ്ക്ക് പരിചയപ്പെടുത്തി. ഫാസില്‍ മുസ്തഫയുടെ ഭാര്യയാണ് ഷെറിന്‍ ഷഹാന. തന്റെ രണ്ടാം ഭാര്യ ആക്കാമെന്നും ഫാസില്‍ മുസ്തഫ അഖിലയെ അറിയിച്ചു. ഇതിനിടെ ഫാസിലും ഷെറിനും അഖിലയെ എറണാകുളത്തേക്ക്ക കൊണ്ടുപോയി. അഖില മുസ്‌ലീം മതത്തിലേക്ക് മാറിയതായി വ്യക്തമാക്കുന്ന നോട്ടറി അറ്റസ്റ്റ് ചെയ്ത സത്യവാങ്മൂലം സംഘടിപ്പിച്ചു. പല പേരുകൡ നിന്ന് ആസിയ എന്ന പേര് ദമ്പതികളാണ് തെരഞ്ഞെടുത്തതെന്നും അശോകന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

ഇതിനിടെ അടുത്ത സുഹൃത്തായ അമ്പിളിയോട് അഖില ഫാസില്‍ മുസ്തഫയുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞു. ഫാസിലിന്റെ രണ്ടാം ഭാര്യ ആകുന്നതില്‍ നിന്ന് അഖിലയെ അമ്പിൡപിന്തിരിപ്പിക്കുകയായിരുന്നു. ഇതോടെ ഫാസിലുമായുള്ള വിവാഹത്തില്‍ നിന്ന് അഖില പിന്‍മാറി. ഇതോടെ ഹാദിയയെ യമനില്‍ കൊണ്ടുപോകാനുള്ള പദ്ധതി ഫാസില്‍ ഉപേക്ഷിക്കുകയായിരുന്നെന്നും അശോകന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more