| Monday, 9th October 2017, 4:12 pm

ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് എങ്ങനെ കഴിയും; തടവിലാക്കാന്‍ പിതാവിന് കഴിയില്ലെന്നും സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹാദിയ കേസില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് എങ്ങനെ കഴിയുമെന്ന് സുപ്രീം കോടതി ചോദിച്ചു.

ഹേബിയസ് കോര്‍പ്പസ് ഹരജി പരിഗണിച്ച് വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് കഴിയുമോയെന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.

ഹാദിയയെ തടവിലാക്കാന്‍ പിതാവിന് കഴിയില്ലെന്നും വിവാഹവും എന്‍.ഐ.എ അന്വേഷണവും രണ്ടും രണ്ടാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.


Dont Miss സംഘപരിവാര്‍ വ്യാജപ്രചരണങ്ങള്‍ക്കെതിരെ ദല്‍ഹി ബി.ജെ.പി ആസ്ഥാനത്തേക്ക് സി.പി.ഐ.എമ്മിന്റെ ബഹുജന മാര്‍ച്ച്


രണ്ടും രണ്ടും സംഭവങ്ങള്‍ തന്നെയാണ്. രണ്ടിലും അന്വേഷണം നടക്കട്ടെ. ഹാദിയയ്ക്ക് പറയാനുള്ളത് കോടതി കേള്‍ക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അതിനിടെ ഷെഫിന്‍ ജഹാന്റെ അഭിഭാഷഖനും എന്‍.ഐ.എ അഭിഭാഷകനും തമ്മില്‍ കോടതി മുറിയില്‍ വാക്തര്‍ക്കവും ഉണ്ടായി. കേന്ദ്രസര്‍ക്കാരിന്റെ കയ്യിലെ പാവയാണ് എന്‍.ഐ.എ എന്ന് ഷെഫിന്റെ അഭിഭാഷകന്‍ ആരോപിച്ചു. എന്നാല്‍ വിവാഹവും എന്‍.ഐ.എ അന്വേഷണവും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഹാദിയയെ കോടതി കേള്‍ക്കണമെന്നും ഹാദിയ വരാന്‍ തയ്യാറല്ലെങ്കില്‍ ഈ കേസുമായി തങ്ങള്‍ മുന്നോട്ട് പോകില്ലെന്നും ഷെഫിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഹാദിയയെ നേരില്‍ കണ്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ അനുവദിക്കണമെന്ന് വനിതാ കമ്മിഷനും, കേരളത്തിലെ ആസൂത്രിത മതപരിവര്‍ത്തനം അന്വേഷിക്കണമെന്ന് നിമിഷ എന്ന ഫാത്തിമയുടെ അമ്മ ബിന്ദുവും ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
സംസ്ഥാന മനുഷ്യാവകാശകമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ അടക്കം ആറുപേരാണ് ഹാദിയക്കേസില്‍ കക്ഷിചേരാന്‍ സുപ്രീംകോടതിയെ സമീപിച്ചത്. . ഹാദിയ വീട്ടുതടങ്കലിലാണെന്ന പരാതികളില്‍ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നാണ് വനിതാകമ്മിഷന്റെ ആവശ്യം ഹാദിയയുടെ ആരോഗ്യനില പരിശോധിക്കണം. ഡോക്ടറൊടൊപ്പം നേരില്‍ കാണാന്‍ അനുവദിക്കണമെന്നും വനിതാകമ്മിഷന്‍ അധ്യക്ഷയുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം മതം മാറി വിദേശത്തേക്ക് കടന്ന നിമിഷ എന്ന ഫാത്തിമയുടെ അമ്മ ബിന്ദു , കേരളം ജിഹാദി പ്രവര്‍ത്തനങ്ങളുടെ വിളനിലമാണെന്നും മതപരിവര്‍ത്തനം നടക്കുന്ന കേസുകള്‍ക്ക് സമാനസ്വഭാവമുണ്ടെന്നും അടക്കം ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.

മതംമാറ്റാനും ഐഎസില്‍ ചേര്‍ക്കാനും ശ്രമമുണ്ടായി എന്നാരോപിച്ചാണ് മഹാരാഷ്ട്ര ലാത്തൂര്‍ സ്വദേശി സുമതി ആര്യയുടെ ഹര്‍ജി. ഹാദിയക്കേസിലെ എന്‍ഐഎ അന്വേഷണല്‍ത്തെ അനുകൂലിച്ച് ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

വിവാഹബന്ധം റദ്ദാക്കാന്‍ ഭരണഘടനയുടെ 226ാം അനുച്ഛേദം ഹൈക്കോടതിക്ക് അധികാരം നല്‍കുന്നുണ്ടോയെന്നായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിശോധിച്ചത്. ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍ മേല്‍നോട്ട ചുമതല ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന എന്‍.ഐ.ഐ അന്വേഷണല്‍ം നീതിപൂര്‍വമായിരിക്കില്ല എന്ന ഷെഫിന്‍ ജഹാന്റെ പരാതിയും കോടതി പരിഗണിക്കെടുത്തു.

We use cookies to give you the best possible experience. Learn more