| Friday, 9th March 2018, 11:59 am

ഹാദിയ മതം മാറിയത് സലഫി പ്രചാരകരുടെ സ്വാധീനത്തില്‍പ്പെട്ട്: എന്‍.ഐ.എ സുപ്രീം കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹാദിയ മതം മാറിയത് സലഫി പ്രചാരകരുടെ സ്വാധീനത്തില്‍പ്പെട്ടാണെന്ന് എന്‍.ഐ.എ. പഠനത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ട കാലത്തായിരുന്നു ഇതെന്നും ഇസ്‌ലാമിക പഠനത്തിനായി ഹാദിയയെ യെമനിലേക്ക് കൊണ്ടുപോകാന്‍ പദ്ധതിയുണ്ടായിരുന്നതായി മൊഴികളുണ്ടെന്നും എന്‍.ഐ.എ പറയുന്നു.

സലഫി പ്രചാരകരുടെ സ്വാധീനത്തില്‍പ്പെട്ടതിന് പിന്നാലെയാണ് ഹാദിയ ഷെഫിന്‍ ജഹാനെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടതെന്നും എന്‍.ഐ.എ പറയുന്നു.

സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണപുരോഗതി റിപ്പോര്‍ട്ടിലാണ് എന്‍.ഐ.എ ഇക്കാര്യം പറയുന്നത്. അതേസമയം ഐ.എസില്‍ ചേരാനായി ഹാദിയ സിറിയയിലേക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നു എന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും എന്‍.ഐ.എ റിപ്പോര്‍ട്ടില്‍ പറയുന്നു.


Dont Miss സുപ്രീംകോടതി വിധിയില്‍ സന്തോഷമെന്ന് ഹാദിയ


സലഫി പ്രചാരകരായ ഷിറന്‍ ഷഹാനയും ഫസല്‍ മുസ്തഫയുമാണ് ഹാദിയയെ മതംമാറ്റിയത്. ഇവര്‍ രണ്ടുപേരും ഇപ്പോള്‍ യെമനില്‍ ആണെന്നാണ് അറിയുന്നത്. ഐ.എസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ മന്‍സീദ് മുഹമ്മദ്, സഫ്‌വാന്‍ എന്നിവരുമായി ഷെഫിന്‍ ജഹാന്‍ ഓണ്‍ലൈനില്‍ ബന്ധപ്പെട്ടു എന്നതിന് തെളിവുകളുണ്ട്.

ഹാദിയയുടെ മതം മാറ്റത്തിലും തുടര്‍ന്ന് വിവാഹത്തിലും സത്യസരണി, പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ എന്നിവയ്ക്ക് പങ്കുണ്ട്. ഹാദിയയ്ക്ക് താമസസ്ഥലം ഒരുക്കാന്‍ ഈ സംഘടനകളുടെ സംവിധാനങ്ങളാണ്, സൈനബയും ഭര്‍ത്താവ് അലിയാരും ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

We use cookies to give you the best possible experience. Learn more