|

ഷെഹിന്‍ ജഹാന് ഭീകരബന്ധമെന്ന് ഹാദിയയുടെ പിതാവ് സുപ്രീം കോടതിയില്‍; ഹാദിയ കേസിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട് പണപ്പിരിവ് നടത്തുന്നെന്നും ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹാദിയയെ വിവാഹം ചെയ്ത ഷെഹിന്‍ ജഹാന് ഭീകരബന്ധമുണ്ടെന്ന ആരോപണവുമായി ഹാദിയയുടെ പിതാവ് അശോകന്‍. സുപ്രീംകോടതിയിലാണ് അശോകന്‍ നിലപാട് അറിയിച്ചത്.

ഹാദിയ കേസിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട് പണപ്പിരിവ് നടത്തുകയാണെന്നും 80 ലക്ഷം രൂപ ഇതുവരെ പിരിച്ചെടുത്തിട്ടുണ്ടെന്നും അശോകന്‍ പറയുന്നു.

അതിനിടെ വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ നിലവിലുള്ള സ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട്് സമര്‍പ്പിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. കോട്ടയം പൊലീസ് സൂപ്രണ്ടിനോടാണ് ഹാദിയയുടെ ഇപ്പോഴത്തെ അവസ്ഥ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്


Dont Miss ജോസഫ് മുണ്ടശേരിയെ അറിയാത്ത അനില്‍ അക്കര; മുണ്ടശ്ശേരിയെ എന്‍.കെ ശേഷനാക്കിയ അനില്‍ അക്കരക്കെതിരെ സോഷ്യല്‍മീഡിയ


വീട്ടില്‍ താന്‍ മര്‍ദ്ദനത്തിന് ഇരയാകുന്നതായും ഏതു നിമിഷവും കൊല്ലപ്പെട്ടേക്കാമെന്നും ഹാദിയ പറയുന്ന വീഡിയോ ദൃശ്യം രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വനിതാ കമ്മീഷന്റെ ഇടപെടല്‍.

കേസ് ഒക്ടോബര്‍ 30 ന് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരാനിരിക്കെയാണ് രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ വീട്ടില്‍ നിന്നുള്ള വീഡിയോ വാര്‍ത്ത സമ്മേളനത്തില്‍ പുറത്തുവിട്ടത്. ആഗസ്തില്‍ വൈക്കത്തെ വീട്ടില്‍ ഹാദിയയെ സന്ദര്‍ശിച്ചപ്പോള്‍ ചിത്രീകരിച്ചതാണ് വീഡിയോയെന്നും രാഹുല്‍ പറഞ്ഞിരുന്നു.

Video Stories