സുപ്രീംകോടതിയില്‍ ഹാജരാകാന്‍ ഹാദിയയും കുടുംബവും ദല്‍ഹിയിലേക്ക്
India
സുപ്രീംകോടതിയില്‍ ഹാജരാകാന്‍ ഹാദിയയും കുടുംബവും ദല്‍ഹിയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th November 2017, 1:24 pm

വൈക്കം: സുപ്രീംകോടതി നിര്‍ദേശ പ്രകാരം കോടതിയില്‍ ഹാജരാവാന്‍ ഹാദിയയും കുടുംബവും ദല്‍ഹിക്ക് പുറപ്പെടുമെന്ന് സൂചന. പൊലീസ് സംരക്ഷണയിലാണ് ഹാദിയയെ കൊണ്ട് പേവുന്നത്. കേരളാ ഹൗസില്‍ കനത്ത പൊലീസ് സുരക്ഷയിലാകും കുടുംബം തങ്ങുക.


Also Read: അസുഖം മൂലം പശു ചത്തു; കൊന്നെന്നാരോപിച്ച് ആംബുലന്‍സ് തകര്‍ത്തു; ജയ്പൂരില്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്


അച്ഛനും അമ്മയ്ക്കുമൊപ്പമാകും ഹാദിയയുടെ യാത്ര. നവംബര്‍ 27 ന് സുപ്രീംകോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. കോടതിയില്‍ ഹാജരാകുന്നതിന് മുമ്പ് ഹാദിയയുടെ മാതാപിതാക്കള്‍ ദല്‍ഹിയില്‍ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് ഹാദിയയെ കോടതിയില്‍ ഹാജരാക്കേണ്ടത്. ഹൈക്കോടതിയാണ് നേരത്തേ ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത് ഇവരെ മാതാപിതാക്കള്‍ക്ക് ഒപ്പം വിട്ടത്.


Dont Miss: ദേവസ്വം ബോര്‍ഡില്‍ സാമ്പത്തികസംവരണം നടക്കില്ലെന്ന വാദവുമായി അഭിഭാഷകര്‍ രംഗത്ത്


ഹാദിയയുടെ വൈക്കത്തെ വീടിനും കനത്ത പൊലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസ് സംഘം ഇന്നലെ തന്നെ വീട്ടിലെത്തി സുരക്ഷാ കാര്യങ്ങള്‍ പരിശോധിച്ചിരുന്നു. ഇന്നു പുലര്‍ച്ചെ മുതല്‍ ദേശീയ മാധ്യമങ്ങളുള്‍പ്പെടെയുള്ള മാധ്യമ സംഘവും ഹാദിയയുടെ വീടിനു മുന്നിലുണ്ട്.

ഹാദിയ കേസില്‍ അന്വേഷണത്തിന്റെ തത്സ്ഥിതി റിപ്പോര്‍ട്ട് എന്‍.ഐ.എ. സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു. തിങ്കളാഴ്ച കോടതി കേസ് പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കഴിഞ്ഞദിവസം ഹാദിയയുടെ വീട്ടിലെത്തി എന്‍.ഐ.എ. സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു.