കൊല്‍ക്കത്ത: നന്ദിഗ്രാമിലെ ബി.ജെ.പി നേതാവിനെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിളിച്ചെന്ന വാര്‍ത്ത ബംഗാളില്‍ വിവാദങ്ങള്‍ക്ക് വഴിയൊരിക്കുമ്പോള്‍ കേട്ട വാര്‍ത്ത തെറ്റല്ലെന്ന് സമ്മതിച്ച് മമത.
ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ തന്റെ മണ്ഡലത്തിലെ വോട്ടര്‍മാരെ വിളിച്ച് സംസാരിക്കുന്നതില്‍ എന്താണ് തെറ്റുള്ളതെന്ന് മമത ചോദിച്ചു. അത് ഒരു കുറ്റമല്ലെന്നും അവര്‍ പറഞ്ഞു.
”അതെ, നന്ദിഗ്രാമിലെ ഈ ബി.ജെ.പി നേതാവിനെ ഞാന്‍ വിളിച്ചിരുന്നു. ആളുകള്‍ എന്നോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന ഫീഡ്ബാക്ക് എനിക്ക് ലഭിച്ചിരുന്നു,അതിനാല്‍ അദ്ദേഹത്തിന്റെ നമ്പര്‍ ലഭിച്ച ശേഷം ഞാന്‍ വിളിച്ച് സംസാരിച്ചു. ആരോഗ്യം പരിപാലിക്കാന്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അതില്‍ എന്റെ കുറ്റം എന്താണ്? ” മമത ചോദിച്ചു.ബി.ജെ.പി ഏറെ വിവാദമാക്കിയ വിഷയമായിരുന്നു മമത ബി.ജെ.പി നേതാവിനെ ഫോണ്‍ ചെയ്ത വാര്‍ത്ത.
മമത തന്നെ നേരിട്ട് വിളിച്ച് നന്ദിഗ്രാമിലെ സീറ്റുകളില്‍ വിജയിപ്പിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നായിരുന്നു ബി.ജെ.പി നേതാവ് പ്രാലൈ പാലിന്റെ ആരോപണം.
പ്രാലൈ പാല്‍ പുറത്തുവിട്ട വീഡിയോയിലാണ് മമത തന്നെ വിളിച്ചെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നത് ഒരു ഓഡിയോ ക്ലിപ്പും പുറത്തുവിട്ടിരുന്നു.
തൃണമൂലിനെ വിജയിപ്പിക്കാനാണ് തന്നോട് ആവശ്യപ്പെട്ടതെന്നും എന്നാല്‍ താന്‍ സുവേന്തു അധികാരിക്കൊപ്പവും ബി.ജെ.പിക്കൊപ്പവുമാണ് നിലകൊള്ളുന്നതെന്നും പാല്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Had indeed called up BJP leader, have every right to do so: West Bengal CM Mamata Banerjee