സാൻ ഫ്രാൻസിസ്‌കോ: രാജ്യങ്ങളുടെ നിർദ്ദേശപ്രകാരമുള്ള ഹാക്കിങ് മൂലം ട്വിറ്ററിന്റെ ഓഹരിയിൽ 7 ശതമാനത്തോളം രേഖപ്പെടുത്തി. തങ്ങളുടെ സോഷ്യൽ മീഡിയ സൈറ്റിൽ ഹാക്കർമാരുടെ സാന്നിധ്യം കണ്ടെത്തിയതായാണ് ട്വിറ്റർ പറയുന്നത്. ഇവരുടെ “അസാധാരണ ഇടപെടലുകൾ” മൂലമാണ് സൈറ്റിന്റെ വരുമാനം കുറഞ്ഞത്. ട്വിറ്ററിൽ നിന്നുമുള്ള വിവരങ്ങൾ ചോർത്താൻ ഇവർ ശ്രമം നടത്തിയതായി ഒരു സെക്യൂരിറ്റി സ്ഥാപനം പറയുന്നു.
Also Read ട്രാന്‍സ്‌ജെന്‌ററുകള്‍ ശബരിമലയിലെത്തി ദര്‍ശനം നടത്തി
ഡാറ്റ വെളിപ്പെടുത്തുന്ന ഒരു സുരക്ഷാ ബഗ്ഗ് മാറ്റാനായി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഒരു ഉപഭോക്ത സഹായ ഫോറത്തിലേക്ക് അസാധാരണമാം വിധം ട്രാഫിക്ക് തിരക്ക് രേഖപ്പെടുത്തിയതായി ട്വിറ്റർ കണ്ടെത്തുകയായിരുന്നു. ട്വിറ്റർ ഉപഭോക്താക്കളുടെ രാജ്യത്തിന്റെ ഫോൺ കോഡും മറ്റു വിവരങ്ങളുമാണ് ഈ ബഗ്ഗ് വഴി പുറത്ത് പോയത്. നവംബർ പതിനാറോടെ ഈ ബഗ്ഗ് കമ്പനി നീക്കം ചെയ്തു.
നേരത്തെ ബഗ്ഗിനാൽ ബാധിതമായ ഏതാനും മെഷീനുകളിൽ നിന്നും ഡാറ്റ മോഷ്ടിക്കാനും ഹാക്കർമാർ ശ്രമിച്ചിരുന്നതായി സോഫ്റ്റ്‌വെയർ സെക്യൂരിറ്റി നിർമ്മാതാക്കളായ ട്രെൻഡ് മൈക്രോ പറയുന്നു. ട്വീറ്റുകളിൽ വിവരങ്ങൾ കൈക്കലാക്കാനുള്ള കമ്പ്യൂട്ടർ നിർദ്ദേശങ്ങൾ ഇവരുൾപ്പെടുത്തിയിരുന്നു. ഫോട്ടോകൾ, മൊബൈൽ നമ്പറുകൾ എന്നിവയാണ് ഇവർ ചോർത്താൻ ശ്രമിച്ചത്.
സൗദി അറേബ്യയിൽ നിന്നും ചൈനയും നിന്നുമുള്ള വ്യക്‌തിഗത ഐ.പി. വിലാസങ്ങൾ വഴിയാണ് ഈ ഉപഭോക്ത സഹായ ഫോറത്തിലേക്ക് ഏറ്റവും കൂടുതൽ യൂസേഴ്സ് എത്തുന്നതായി ട്വിറ്റർ കണ്ടെത്തിയത്. ഉറപ്പിക്കാനാവിലെങ്കിലും സ്റ്റേറ്റിന്റെ നിർദ്ദേശപ്രകാരം ഹാക്കർമാർ ആയിരിക്കാം ഈ ഐ.പി. വിലാസങ്ങൾ വഴി വിവരങ്ങൾ ചോർത്തിയതെന്ന് ട്വിറ്റർ സംശയിക്കുന്നു.
“സുതാര്യത ഉറപ്പാക്കുന്നതിൽ പിഴവ് സംഭവിച്ചതായി ഞങ്ങൾ മനസിലാക്കുന്നു. ഇനിയും ഇത്തരം കുറവുകൾ നേരിടാതിരിക്കാൻ ഞങ്ങൾ അധികാരികളെ വിവരമറിയിച്ചിട്ടുണ്ട്”. കമ്പനി പ്രതിനിധി അറിയിച്ചു. എന്നാൽ രണ്ടു മാസത്തിനിടെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഓഹരി ഇടിവ് ട്വിറ്ററിന് സംഭവിച്ചതിനെ കുറിച്ച് കൂടുതൽ വിശദീകരിക്കാൻ ഇദ്ദേഹം വിസമ്മതിച്ചു.
അതേസമയം, ഈ രീതിയിൽ ഉണ്ടായിരിക്കുന്ന സുരക്ഷാ വീഴ്ച്ചയെയും അതുവഴി ഉണ്ടാകുന്ന വളർച്ചാ മുരടിപ്പിനെയും ഉപഭോക്താക്കളുടെ എണ്ണത്തിൽ വരുന്ന കുറവിനെയും കുറച്ച് കാണുക എന്നത് മണ്ടത്തരമാണെന്നു ഓൺലൈൻ സാമ്പത്തിക വിശകലന സ്ഥാപനമായ വെബ് ബുഷിന്റെ പ്രതിനിധി മൈക്കൽ ഹാച്ചർ പറയുഞ്ഞു.