| Thursday, 9th May 2013, 1:43 pm

രാജ്യത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 'ഹാക്കായത്' 1000ത്തിലധികം ഗവ. സൈറ്റുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഹാക്കര്‍മാരുടെ ആക്രമണത്തിന് ഇരയായത് 1000ത്തിലധികം സര്‍ക്കാര്‍ വെബ് സൈറ്റുകള്‍.[]

വിവിധ മന്ത്രാലയങ്ങളുടേയും സര്‍ക്കാര്‍ വകുപ്പുകളുടേയും വെബ് സൈറ്റുകളിലാണ് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയത്.

കേന്ദ്രആഭ്യന്തര സഹമന്ത്രി ആര്‍.പി.എന്‍ സിംഗാണ് ലോക്‌സഭയെ ഇക്കാര്യമറിയിച്ചത്.

ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോന്‍സ് ടീം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2010,2011, 2012വര്‍ഷങ്ങളില്‍ യഥാക്രമം 303, 308, 371 വെബ് സൈറ്റുകളിലാണ് ഹാക്കര്‍മാരുടെ ആക്രമണത്തിന് ഇരയായത്.

ഈ വര്‍ഷം മാര്‍ച്ച് വരെ ഇതുവരെ 48 സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞു കയറി.

വെബ് സൈറ്റുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തടയാന്‍ ആവശ്യമായ നടപടികള്‍ എടുത്തതായും ആര്‍.പി.എന്‍ സിംഗ് ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ അറിയിച്ചു.

പുതിയ സര്‍ക്കാര്‍ വെബ് സൈറ്റുകളുടെ ഹോസ്റ്റിംഗിന് മുന്നോടിയായി സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പു വരുത്തുമെന്നും അദ്ദേഹം മറുപടിയില്‍ കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more