| Tuesday, 14th March 2023, 11:08 am

ആ കോച്ച് നല്ലതായിരുന്നെങ്കിൽ മെസിയും എംബാപ്പെയും പി.എസ്.ജിയിൽ അടങ്ങിയൊതുങ്ങി നിന്നേനെ;മുൻ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് ടോപ്പ് ടയർ ഫുട്ബോൾ ലീഗായ ലീഗ് വണ്ണിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ് ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി. സൂപ്പർ താരങ്ങളായ മെസി, നെയ്മർ, എംബാപ്പെ മുതലായ താരങ്ങളെല്ലാം തിളങ്ങിയതോടെയാണ് ഫ്രഞ്ച് ലീഗിൽ സുഗമമായി മുന്നോട്ട് പോകാൻ ക്ലബ്ബിന് സാധിക്കുന്നത്.

എന്നാൽ ലീഗിൽ മികവോടെ മുന്നോട്ട് പോകുമ്പോഴും ക്ലബ്ബിനുള്ളിലെ താരങ്ങൾ തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയും അച്ചടക്കക്കുറവുമാണ് പി.എസ്.ജിക്ക് തലവേദനയുണ്ടാക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

പി.എസ്.ജിയിൽ താരങ്ങൾക്ക് അമിതമായ അധികാരം ലഭിച്ചത് മുൻ കോച്ചായ ടുഷേൽ കാരണമാണ് എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ സെനഗലീസ് രാജ്യാന്തര താരമായ ഹബീബ് ബെയെ.

പി.എസ്.ജിക്കായി 127 മത്സരങ്ങളിൽ പരിശീലകന്റെ കുപ്പായമണിഞ്ഞ ടുഷേൽ 96 മത്സരങ്ങളിൽ ക്ലബ്ബിനെ വിജയത്തിലേക്കും നയിച്ചിട്ടുണ്ട്.


ഗോളിന് നൽകിയ അഭിമുഖത്തിലാണ് മെസി, എംബാപ്പെ തുടങ്ങിയ താരങ്ങളിലേക്ക് കൂടുതൽ അധികാരകേന്ദ്രീകരണം നടക്കാൻ കാരണം ടുഷേലാണെന്ന് ഹബീബ് ബെയെ അഭിപ്രായപ്പെട്ടത്.

“മെസിയേയും എംബാപ്പെയും വെരാട്ടിയേയും ലക്ഷ്യമിട്ട് കൊണ്ടുള്ള പ്രോജക്ടുകളായിരുന്നില്ല പി.എസ്.ജിയി നടത്തപ്പെട്ടത്. കോച്ചിനെ കൂടുതൽ ശക്തമാക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് ടുഷേൽ ഫ്രഞ്ച് ക്ലബ്ബിലേക്ക് നിയമിതനായത്. എന്നാൽ ടുഷേൽ ക്ലബ്ബിൽ സ്ഥാനം ഏറ്റെടുത്ത് അധികം വൈകാതെ തന്നെ അദ്ദേഹത്തിൽ നിന്നും അധികാരം എടുക്കപ്പെട്ടു. ഇപ്പോൾ ആ ടീമിൽ ആരാണ് തീരുമാനം എടുക്കുന്നത്.

പി.എസ്.ജിയിൽ മെസിയെ ചോദ്യം ചെയ്യാൻ ഇന്ന് ആർക്കാണ് അധികാരമുള്ളത്. ഈയൊരു സാഹചര്യത്തിൽ ഏത് പരിശീലകൻ മുന്നോട്ട് വന്നാലും പാരിസ് ക്ലബ്ബിനെ ശരിയായ രീതിയിൽ മുന്നോട്ട് നയിക്കാൻ കഴിയില്ല,’ ഹബീബ് ബെയെ പറഞ്ഞു.

“ക്ലബ്ബിൽ ശക്തമായ തീരുമാനങ്ങൾ എടുക്കാൻ കോച്ചിന് കഴിയണം. ക്ലോപ്പും ഗ്വാർഡിയോളയുമൊക്കെ അത്തരത്തിൽ അധികാരമുള്ള പരിശീലകരാണ്,’ ബെയെ കൂട്ടിച്ചേർത്തു.

അതേസമയം നിലവിൽ ലീഗ് വണ്ണിൽ 27 മത്സരങ്ങളിൽ നിന്നും 21 വിജയങ്ങളുമായി 66 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് പി. എസ്.ജി.
മാർച്ച് 19ന് റെന്നെസിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights:Habib Beye saidThomas Tuchel and giving players too much power

We use cookies to give you the best possible experience. Learn more