| Monday, 24th September 2018, 7:44 pm

എച്ച്1 എന്‍1: എറണാകുളം ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ജില്ലയില്‍ അഞ്ചുവയസ്സുകാരന് എച്ച്1എന്‍1 പനി സ്ഥിതീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ എറണാകുളം ജില്ലാ ഓഫീസറുടെ മുന്നറിയിപ്പ്.ജലദോഷപ്പനി രണ്ടു ദിവസത്തിനകം കുറഞ്ഞില്ലെങ്കിലോ നെഞ്ചുവേദന, ശ്വാസം മുട്ടല്‍ മുതലായവ അനുഭവപ്പെട്ടാലോ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തില്‍ വിദഗ്ധ ചികില്‍സ തേടണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍കരുതലുകള്‍

വായുവിലൂടെയാണ് അസുഖം പകരുക. അതുകൊണ്ട് തുമ്മുമ്പോഴും ചുമയ്ക്കുമ്പോളും തൂവാല ഉപയോഗിക്കുക

ഭക്ഷണത്തിന് മുമ്പ് കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയാക്കുക

രോഗലക്ഷണമുള്ളവര്‍ തിരക്കേറിയ സ്ഥലങ്ങളിലേക്ക് പോകാതിരിക്കുക

രോഗബാധയുള്ളവര്‍ അസുഖം മാറുന്നതുവരെ പൊതു സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക

ലക്ഷണങ്ങള്‍

പനി, ചുമ, തൊണ്ടവേദന, തലവേദന

രോഗം സാധാരണ ഗതിയില്‍ ഏതാനും ദിവസത്തെ വിശ്രമം കൊണ്ടും പോഷകമൂല്യമുള്ള ആഹാരങ്ങള്‍ കഴുക്കുന്നതിലൂടെയും ഭേദമാകും. എന്നാല്‍ ഗര്‍ഭിണികള്‍, വൃക്ക,ഹൃദയം, പ്രമേഹ സംബന്ധമായ രോഗമുള്ളവരില്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

ഗര്‍ഭാവസ്ഥയില്‍ രോഗം ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയേറെയാണ്. രോഗലക്ഷണം കണ്ടാല്‍ ഉടനെ ചികില്‍സ ആരംഭിക്കണം. എച്ച്1എന്‍1 പനിക്കെതിരായ മരുന്ന് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്.

We use cookies to give you the best possible experience. Learn more