ന്യൂദല്‍ഹി: മുതിര്‍ന്ന അഭിഭാഷകനും ആംആദ്മി പാര്‍ട്ടി നേതാവുമായ എച്ച്.എസ് ഫൂല്‍ക്ക പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. 1984 ലെ സിഖ് വിരുദ്ധ കാലാപത്തില്‍ നിയമപോരാട്ടം നടത്തികൊണ്ടിരിക്കുന്ന ഫൂല്‍ക്ക വ്യാഴാഴ്ച്ചയാണ് രാജി അറിയിച്ചത്. രാജിയുടെ കാരണം വെള്ളിയാഴ്ച്ച മാധ്യമങ്ങളോട് വിശദീകരിക്കുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
“ഞാന്‍ ആം ആദ്മിയില്‍നിന്നും രാജി വെച്ചു. രാജി ഇന്ന് ഔദ്യോഗികമായി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജരിവാളിന് കൈമാറി.അദ്ദേഹം തടഞ്ഞെങ്കിലും ഞാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.രാജിയെകുറിച്ചും അതിന് ശേഷമുള്ള ആലോചനകളെകുറിച്ചും വെള്ളിയാഴ്ച്ച വൈകുന്നേരം നാലിന് ന്യൂദല്‍ഹിയിലെ പ്രസ്സ് ക്ലബില്‍വച്ച് മാധ്യമങ്ങളോട് വിശദീകരിക്കും.” ഫൂല്‍ക്ക ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ഒക്ടോബറില്‍ ആം ആദ്മി പാര്‍ട്ടിയുടെ ലുദിയാനയിലെ ദാക്ക മണ്ഡലത്തെ പ്രതിനിധീകരിച്ചുള്ള എം.എല്‍.എ സ്ഥാനത്തു നിന്നും രാജി വച്ച ഫൂല്‍ക്ക 2015 ല്‍ പഞ്ചാബ് ആക്രമിച്ച സന്ന്യാസി കേസുകളില്‍ പ്രതികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായ് രംഗത്ത് വന്നിരുന്നു.
2015ലുണ്ടായ സിഖ് പ്രതിഷേധവും തുടര്‍ന്നുണ്ടായ പൊലീസ് വെടിവെപ്പിനെക്കുറിച്ചും അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രഞ്ജിത് സിംഗ് കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആവശ്യമായ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് നിയമനിര്‍മ്മാണ പദവിയില്‍ നിന്നും അദ്ദേഹം രാജിവെച്ചിരുന്നു.
കോണ്‍ഗ്രസുമായ് സഖ്യസാധ്യതകളെ കുറിച്ച് പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജരിവാളുമായ് ആം ആദ്മി പാര്‍ട്ടിനേതാക്കളും പഞ്ചാബിലെ പ്രവര്‍ത്തകരുമായ് കൂടികാഴ്ച്ച നടത്തി വരുന്നതിനിടെയാണ് ഫൂല്‍കയുടെ. പഞ്ചാബിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടി.എന്നാല്‍ 2017 ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട 20 പേരില്‍ 8 പേര്‍ സുഖ്ബലാല്‍ സിംഗ് ഖൈറയുടെ നേതൃത്വത്തില്‍ ഒരു വിമത സംഘം രൂപീകരിച്ചിരുന്നു.
ഫൂല്‍ക്ക മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് പ്രവേശിക്കുന്നതിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ ഉണ്ടെങ്കിലും അദ്ദേഹം ഇതുവരെയും അതിനെ കുറിച്ച് വിശദീകരണം നല്‍കിയിട്ടില്ല.