| Saturday, 12th October 2013, 1:04 pm

ക്രിമിനല്‍ കേസിലെ പ്രതിയായ എച്ച്.ഐ.വി. ബാധിതന്‍ പോലീസുകാരെ കടിച്ചു പരിക്കേല്‍പ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: എച്ച്.ഐ.വി ബാധിതനും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ ആള്‍ പോലീസുകാരെ കടിച്ച് പരിക്കേല്‍പ്പിച്ചു.

പള്ളിത്തുറ സ്വദേശിയായ ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ജാമ്യം ലഭിച്ച ശേഷം ഏറെക്കാലമായി ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ കുറിച്ച് വിവരം ലഭിച്ചപ്പോള്‍ പോലീസുകാര്‍ അറസ്റ്റ് ചെയ്യാനായി എത്തുകയായിരുന്നു.

എന്നാല്‍ അറസ്റ്റ് തടയാനായി ഇയാള്‍ ബലം പ്രയോഗം നടത്തി. എങ്കിലും പോലീസുകാര്‍ ചേര്‍ന്ന് ഇയാളെ കീഴടക്കി ജീപ്പില്‍ കയറ്റി.

തുടര്‍ന്ന് പോലീസുകാരെ ഇയാള്‍ കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. കടിക്കുന്നതിനൊപ്പം താന്‍ എച്ച്.ഐ.വി ബാധിതനാണെന്ന് ഇയാള്‍ ഉറക്കെ വിളിച്ചുപറയുകയും ചെയ്തു.

കടിയേറ്റ എസ്.ഐയേയും രണ്ട് പോലീസുകാരേയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രതിരോധ മരുന്നുകള്‍ നല്‍കി.

പ്രതിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചപ്പോള്‍ വര്‍ഷങ്ങളായി ഇയാള്‍ എച്ച്.ഐ.വി ബാധിതനാണെന്ന് പോലീസിന് ബോധ്യമായി. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്നാണ് പോലീസ് നല്‍കുന്ന സൂചന.

പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

We use cookies to give you the best possible experience. Learn more