ബംഗളൂരു: മകനും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമിയും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മിലുള്ള വാക്‌പോര് നടക്കവേ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി അടവ് സഖ്യത്തിന് സാധ്യത തേടി ദേവഗൗഡ ദല്‍ഹിയില്‍. കര്‍ണാടകത്തില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യോജിച്ച പ്രവര്‍ത്തി ഇരുപാര്‍ട്ടികളും നടത്തണം എന്ന് സംസാരിക്കാനാണ് ദല്‍ഹി സന്ദര്‍ശനം.
ദല്‍ഹിയിലെത്തിയ ദേവഗൗഡ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി സന്ദര്‍ശനം നടത്താനുള്ള ശ്രമം നടത്തി. പതിനഞ്ച് സീറ്റില്‍ അഞ്ച് സീറ്റില്‍ തന്റെ പാര്‍ട്ടി വിജയിക്കാവുന്ന തരത്തിലുള്ള അടവ് സഖ്യത്തിനാണ് ദേവഗൗഡയുടെ നീക്കം. ബാക്കി 10 മണ്ഡലങ്ങളില്‍ സൗഹൃദ മത്സരം എന്ന വാഗ്ദാനമാണ് ദേവഗൗഡ മുന്നോട്ടുവെക്കുന്നത്. ഈ സീറ്റുകളില്‍ കോണ്‍ഗ്രസിന് ജയിക്കാവുന്ന സമീപനമാണ് സ്വീകരിക്കുക.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സഖ്യസര്‍ക്കാരിനെ മറിച്ചിട്ട അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാര്‍ വീണ്ടും മത്സരിക്കുകയാണെങ്കില്‍ എല്ലാ സാധ്യകകളും ഉപയോഗിച്ച് പരാജയപ്പെടുത്തുക എന്നതാണ് ദേവഗൗഡയുടെ ആഗ്രഹം. കോണ്‍ഗ്രസ് കൈകോര്‍ത്താല്‍ ഇത് സാധ്യമാവുമെന്ന് ദേവഗൗഡ പറയുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ വീണ്ടും ജനതാദളുമായി സഖ്യം സാധ്യമാവാതിരിക്കാനുള്ള ശ്രമങ്ങള്‍ സിദ്ധരാമയ്യയും അദ്ദേഹത്തെ പിന്തുണക്കുന്ന നേതാക്കളും നടത്തുന്നുണ്ട്.