ന്യൂദല്‍ഹി: കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപ്പി മുസ്‌ലീം പള്ളിയുടെ നിര്‍മ്മാണത്തെപ്പറ്റി സര്‍വ്വെ നടത്താന്‍ ആര്‍ക്കിയോളജി വിഭാഗത്തിന് വാരണാസിയിലെ കോടതി നിര്‍ദേശം നല്‍കിയത് നിയമവിരുദ്ധമെന്ന് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ. ആരാധനാനിയമം (സ്‌പെഷ്യല്‍ പ്രൊവിഷ്യന്‍സ്) പ്രകാരം എല്ലാ ആരാധനാലയങ്ങളിലും തല്‍സ്ഥിതി തുടരണമെന്നാണ് പറയുന്നതെന്ന് പി.ബി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കാന്‍ മേല്‍ക്കോടതി ഇടപെടണമെന്നും പി.ബി ആവശ്യപ്പെട്ടു.
Order of the Varanasi Civil Court tantamounts to violation of “The Places of Worship (Special Provisions) Act”.
Strict guidelines must be passed by the higher courts to the lower courts to not pass orders that violate the law.https://t.co/KpIlfZEOaJ pic.twitter.com/cmphHy8YTe— Sitaram Yechury (@SitaramYechury) April 9, 2021
മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബ് പ്രദേശത്തുണ്ടായിരുന്ന ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന പ്രദേശവാസികളുടെ പരാതി പരിഗണിക്കവെയായിരുന്നു കോടതി സര്‍വേ നടത്താന്‍ നിര്‍ദേശിച്ചത്.
സര്‍വ്വെയ്ക്കായി അഞ്ചംഗ സമിതിയെ നിയോഗിക്കണമെന്നും അതില്‍ രണ്ട് പേര്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരായിരിക്കണമെന്നുമാണ് കോടതി നിര്‍ദ്ദേശം. പുരാവസ്തു ഗവേഷണ മേഖലയിലെ ഒരു വിദഗ്ധനെ സര്‍വ്വെയുടെ നിരീക്ഷകനായി നിയമിക്കണമെന്നും കോടതി ഉത്തരവിട്ടു.